Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കള്ളനോ കള്ളന് കഞ്ഞിവെച്ചവനോ.... മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍, സര്‍വ്വപ്രതാപിയില്‍ നിന്ന് സര്‍വ്വ നാശത്തിലേക്ക് ...ശിവശങ്കര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ പതനം

15 JULY 2020 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായിരുന്നു എം.ശിവശങ്കര്‍. ഐ.ടി സെക്രട്ടറിക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്ന ശിവശങ്കര്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വന്‍ വീഴ്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് സംസ്ഥാനത്തെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.ഐടിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അക്ഷയ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ആരംഭിച്ച ഉദ്യോഗസ്ഥന് പിഴച്ചത് എവിടെ നിന്നാണ് എന്ന ചോദ്യമാണ് ഇപ്പോള്‍ എവിടെയും ഉയരുന്നത്

1995 ല്‍ കണ്‍ഫേഡ് ആയി ഐ.എ.എസ് ലഭിച്ച എം.ശിവശങ്കര്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ഇടതുപക്ഷം ഭരിക്കുമ്പോഴെല്ലാം നിര്‍ണായക സ്ഥാനത്ത് ഇദ്ദേഹത്തെ കാണാമായിരുന്നു. ഐടി മിഷനിലും പൊതുവിദ്യാഭ്യാസത്തിലും ടൂറിസം വകുപ്പിലും ശിവശങ്കര്‍ മേധാവിയായിരുന്നിട്ടുണ്ട്. സിപിഎമ്മിന്റെ നയങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിയുന്ന ആളായിട്ടാണ് ശിവശങ്കര്‍ അറിയപ്പെട്ടത്.

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് എം.എ ബേബിക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിലും കോടിയേരി ബാലകൃഷ്ണനൊപ്പം ടൂറിസം വകുപ്പിലും നിര്‍ണായക ചുമതലകള്‍ വഹിച്ചയാളാണ് ശിവശങ്കര്‍. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രമുഖരായ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കൊപ്പം ജോലി ചെയ്തയാള്‍ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതില്‍ അത്ഭുതമില്ല.
സ്പ്രിന്‍ക്ലര്‍ കേസ് ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റണം എന്ന ആവശ്യം മുഖ്യമന്ത്രിക്ക് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റി നിര്‍ത്താത്തത് അദ്ദേഹത്തിന്റെ മേലുള്ള ഉത്തമ വിശ്വസം കൊണ്ടാണ്. ശിവശങ്കറിനെതിരെ നിരന്തരം ആരോപണം ഉയര്‍ന്നപ്പോഴെല്ലാം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മനോവീര്യം തകര്‍ക്കുന്ന ആരോപണങ്ങളെ മുഖവിലയ്ക്ക് എടുക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ സ്പ്രിന്‍ക്ലര്‍ കേസില്‍ സര്‍ക്കാര്‍ വിശദീകരണം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിസ്തരിക്കാനായി പിണറായി നിയോഗിച്ചതും ഇതേ ശിവശങ്കറിനെ തന്നെയാണ്.

ആ സമയത്താണ് സ്വര്‍ണക്കടത്ത് വിവാദത്തിന്റെ സംശയ മുനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിയുന്നത്. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം ഇടുത്തീ പോലെ വന്നുവീഴുമെന്ന്ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തുകയും സ്വപ്നയുടെയും സരിത്തിന്റെയും ബന്ധങ്ങള്‍ ശിവശങ്കറിലേക്ക് നീളുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ വഹിച്ചിരുന്ന പദവികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ പ്രതാപിയായിരുന്ന ശിവശങ്കര്‍ ഇപ്പോള്‍ വ്യക്തിപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. റവന്യു വകുപ്പില്‍ നേരിട്ട് ഡെപ്യൂട്ടി കളക്ടര്‍ ആയി നിയമിതനായ ശിവശങ്കറിന് 1995ലാണ് ഐ.എ.എസ് ലഭിക്കുന്നത്. കെ.എസ്.ഇ.ബി ചെയര്‍മാന്‍ പദവിയില്‍ ഉള്‍പ്പെടെ സേവനം നടത്തിയ ശിവശങ്കര്‍ ഗതാഗതം, കായിക വകുപ്പുകളിലും തന്റെ കഴിവ് തെളിയിച്ചു.ഇടതുഭരണത്തിന് മികച്ച ഏകോപനം നല്‍കാനും അഴിമതി മുക്തമാക്കാനുമായി പിണറായി നടത്തിയ അന്വേഷണം വലിയ ബുദ്ധിമുട്ടില്ലാതെ ശിവശങ്കറില്‍ എത്തി ചേരുകയായിരുന്നു. എന്നാല്‍ അതേ ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ സര്‍ക്കാരിനെ കുടുക്കിലാക്കുന്ന സ്ഥിതിവിശേഷമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാണാന്‍ കഴിയുന്നത്.


സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. .ഇന്നലെ വൈകുന്നേരം ആരംഭിച്ച കസ്റ്റംസ് ചോദ്യം ചെയ്യല്‍ പുലര്‍ച്ചെയോളം നീണ്ടിരുന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. എന്തായാലും സര്‍വ്വ പ്രതാപത്തില്‍ നിന്നും ശിവശങ്കര്‍ എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ സര്‍വ്വ നാശത്തിലേക്കുള്ള കൂപ്പുകുത്തലിന് തുടക്കമിട്ടിരിക്കുകയാണ് നയതന്ത്ര ചാംനാല്‍ മറയാക്കി നടത്തിയ ഈ സ്വര്ണക്കള്‍ക്കടത്തു വിവാദം എന്നതില്‍ സംശയമില്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 minute ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (42 minutes ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (6 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (6 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (6 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (7 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (13 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (15 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (15 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (16 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (16 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (16 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (16 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (16 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (16 hours ago)

Malayali Vartha Recommends