കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്ക ശക്തമാകുന്നു;
തിരുവനന്തപുരത്ത് സമൂഹവ്യാപന ആശങ്ക ശക്തമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് സമൂഹവ്യാപന ഈ ആശങ്ക ശക്തമാകുന്നത് . സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു ജില്ലയില്‍ ഒറ്റ ദിവസം ഇരുന്നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് തിരുവനന്തപുരത്ത് ഇന്നലെ 201 ആയിരുന്നു രോഗികൾ. . ഇന്നലെ മാത്രം 181 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലത്തെ 201 രോഗികളില്‍ 181 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത് . ഉറവിടം വ്യകതമല്ലാത്ത രോഗബാധിതര്‍ വര്‍ധിക്കുന്നതും ജില്ലയില്‍ സമൂഹവ്യാപന ആശങ്ക ശക്തമാക്കുന്നു. ജില്ലയിലെ തീരപ്രദേശത്താകെയും മറ്റ് നിരവധി സ്ഥലങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
സമീപപ്രദേശങ്ങളും അല്ലാത്തതുമായ 49 സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ അധികവും തീരദേശവാസികളാണ്. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള കടലോര മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകളില്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടായതോടെയാണ് രോഗികളുടെ എണ്ണം കുത്തനെ കൂടിയത്. ഇതിനു പിന്നാലെ മറ്റിടങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി . ഈ മാസം ഇതുവരെ സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും 665 പേരാണ് തിരുവനന്തപുരത്ത് രോഗികളായത്. രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha