സംസ്ഥാനത്ത് 35-ാമത്തെ കൊവിഡ് മരണം;ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധമൂലം ഉള്ള മരണ സംഖ്യ 35 ആയി ഉയർന്നത്

സംസ്ഥാനത്ത് 35-ാമത്തെ കൊവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധമൂലം ഉള്ള മരണ സംഖ്യ 35 ആയി ഉയർന്നത് ...ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആണ് അബ്ദുൾ ഖാദർ
വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചത് . ആംബുലന്‍സ് എത്താന്‍ വൈകിയതാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരിൽ നിന്ന് എത്തി അബ്ദുള്‍ ഖാദര്‍
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന് തിങ്കളാഴ്ച പനി അനുഭവപ്പെടുകയും, തുടർന്ന് അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് എത്തിച്ചു നൽകിയിരുന്നു .
എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ അബ്ദുൽ ഖാദറിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആംബുലന്‍സിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടു. എന്നാല്‍ ആംബുലന്‍സ് എത്തും മുമ്പേ അബ്ദുള്‍ ഖാദര്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. അബ്ദുൽ ഖാദറിന്റെ മൃതദേഹമാണ് പിന്നീട് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ആംബുലന്‍സ് എത്താന്‍ വൈകിഎന്ന് പറഞ്ഞ് ബന്ധുക്കൾ പ്രശ്നം ഉണ്ടാക്കിയിരുന്നു.
മരണ ശേഷം കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ പോസിറ്റീവ് ആകുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അബ്ദുള്‍ ഖാദറിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
https://www.facebook.com/Malayalivartha

























