കഴിഞ്ഞ ഞായറാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി ഒപി വിഭാഗത്തിന്റെ വാതിൽ പൂട്ടാൻ എത്തിയ സുരക്ഷ ജീവനക്കാരിക്ക് ഏറെ നേരം ശ്രമിച്ചിട്ടും വാതിൽ അടയ്ക്കാൻ സാധിച്ചില്ല.... പിന്നെ കേട്ടത് മുറിക്കുള്ളിൽ നിന്നു സ്ത്രീയുടെ നിലവിളിയും കൂട്ടച്ചിരിയും ... ഭയന്നു പോയ ജീവനക്കാരി ജീവനും കൊണ്ട് ഓടി...എന്നാൽ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനക്കിറങ്ങിയതോടെ യക്ഷയെ കാണാനില്ല .....

അന്വേഷണം ആരംഭിച്ചപ്പോൾ യക്ഷി മുങ്ങിയോ എന്നാണു ഇപ്പോൾ സംശയം.. എന്തായാലും നിലവിളി ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ തീരുമാനിച്ച് അധികൃതര്‍ മുന്നോട്ട് തന്നെ പോവുകയാണ് .
കുറച്ചു ദിവസമായി ഗൈനക്കോളജി വിഭാഗം ഒപി മുറിയ്ക്കുള്ളിൽ നിന്നു രാത്രികാലങ്ങളിൽ സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നുവെന്ന പരാതിയുണ്ട് .. പോലീസും ആശുപത്രിയിലെ സുരക്ഷ ജീവനക്കാരും ചേർന്ന് ഇന്നലെ രാത്രിയിൽ അന്വേഷണം നടത്തി എങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
മാത്രമല്ല ഇന്നലെ ഒച്ചയും നിലവിളിയും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. അന്വേഷണം ആരംഭിച്ചതിനാൽ' യക്ഷിയും സംഘവും ' സ്ഥലം വിട്ടു കാണുമെന്ന നിഗമനത്തിലാണിവർ.
രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കുമിടയിലാണ് പൊതുവെ ശബ്ദം കേൾക്കുന്നതെന്നും പറയപ്പെടുന്നു. കുറച്ചു ദിവസങ്ങളായി നിരവധി പേരാണ് നിലവിളി ശബ്ദം ഒരേ സമയം കേൾക്കുന്നത്.
ഇതോടെയാണ് പരാതി ഉയർന്നത്. എന്നാൽ പരിശോധന നടത്തുന്പോൾ ഒന്നും കണ്ടെത്താൻ കഴിയാത്തതാണ് പലരെയും ഭയപ്പെടുത്തുന്നത്. നിലവിളി ശബ്ദം കേൾക്കുന്നതിനു അടിസ്ഥാനമില്ലെന്ന് ഒരു കൂട്ടർ പറയുമ്പോൾ മറ്റൊരു കൂട്ടർ പറയുന്നത് ഇത്തരം സംഭവങ്ങൾക്കു പിന്നിൽ ആരുടെയോ കുബുദ്ധിയുണ്ടെന്നാണ്.
കൂടുതൽ ആളുകൾ ശബ്ദം കേട്ടെങ്കിലും കളിയാക്കൽ ഭയന്നാണ് സംഭവം പുറത്ത് പറയാത്തത്. ഏതായാലും നിലവിളിയുടെ ഉറവിടം കണ്ടെത്താൻ തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
പോലീസ് എയ്ഡ് പോസ്റ്റിലെ സിപിഒമാരായ സിബി മോൻ ആന്റണി, കെ.എച്ച്. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ വിഭാഗം ജീവനക്കാരുമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha