സൂപ്പര്‍ സ്പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

തിരുവനന്തപുരത്ത് കൊവിഡ്-19 സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു .. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ ആണ് പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്.
കൊവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. മാത്രമല്ല അവരില്‍ പലരും വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണ്. അതിനാൽ ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് പ്രത്യേക ടീം പ്രവർത്തിക്കുന്നത്
6 മെഡിക്കല്‍ സംഘമാണ് സൂപ്പര്‍ സ്പ്രെഡ് മേഖലകളിലെ വയോജനങ്ങളുടെ വീട് സന്ദര്‍ശിച്ച് ആവശ്യമായ സഹായം ചെയ്ത് ഇടപെടലുകള്‍ നടത്തുന്നത്. സാമൂഹ്യ സുരക്ഷാ മിഷന് സ്റ്റാഫുകളും വനിതാ ശിശു വികസന വകുപ്പിലെ ഐ.സി.ഡി.എസ്. അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമാണ് സംഘത്തിലുണ്ടാകുക.
https://www.facebook.com/Malayalivartha

























