മുഖ്യമന്ത്രി ബി ജെ പിക്ക് വിശുദ്ധ പശുവോ? മുല്ലപ്പളളി രാമചന്ദ്രന്

സ്വര്‍ണക്കടത്തുകേസിലെ അന്വേഷണം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ മന്ദഗതിയിലാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്നില്ലെന്നും ബി ജെ പിക്ക് മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
"കൃത്യമായ ആസൂത്രണത്തോടെ നടന്ന അന്താരാഷ്ട്രമാനങ്ങളുളള കുറ്റകൃത്യമാണ് സ്വര്‍ണക്കടത്ത് കേസ്. അതിനാല്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയാണ് സ്വര്‍ണക്കടത്തിന്റെ എല്ലാ ഇടപാടുകളും നടന്നിരിക്കുന്നത്. കളളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നത് ഉചിതമല്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതങ്ങളിലെ രാഷ്ട്രീയ അഴിമതിയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയിട്ടുളള എല്ലാ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കണം. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എന്തിന് അറച്ചു നില്ക്കുന്നു. പൊതുസമൂഹം ഈ കള്ളക്കളി നന്നായി തിരിച്ചറിയുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി എന്‍ ഐ എയ്ക്ക് തുടര്‍ച്ചയായി സ്തുതിഗീതം പാടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പ്രകീര്‍ത്തിക്കുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നാല്‍ അത്ഭുതപ്പെടാനില്ല" എന്നും മുല്ലപ്പളളി പറഞ്ഞു.
https://www.facebook.com/Malayalivartha

























