ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്നു: ഫോണ്‍ നമ്പര്‍ അടക്കം 51 രോഗികളുടെ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍...

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 51 രോഗികളുടെ പേരുവിവരങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ചോര്‍ന്നത്. ഇന്ന് പോസിറ്റിവായ ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ ഡിഎംഒയുടെ റിപ്പോർട്ട് തേടി. ആരോഗ്യ വകുപ്പിൽ നിന്നാണ് വിവരം ചോർന്നതെന്നാണ് സൂചന. രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
നേരത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. കൊവിഡ് രോഗികള്‍ക്ക് സി.പി.എമ്മിന്റെ ആശംസ അറിയിച്ചതും വിവാദമായിരുന്നു.
https://www.facebook.com/Malayalivartha

























