കേരളത്തിൽ ഇന്ന് 623 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു ..കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചത്

സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 96 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 76 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 196 പേര് ഇന്ന് രോഗമുക്തി നേടി.
തിരുവനന്തപുരം 157 , കാസർക്കോട് 74 ,എറണാകുളം 72 ,കോഴിക്കോട് 64 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക് .9 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് വ്യാപനം ശക്തിയാകുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരസ്പരം 2 മീറ്റർ അകലം ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ സംവിധാനങ്ങൾ സ്വന്തം സുരക്ഷക്കായി ഉപയോഗിക്കണം .മരണ നിരക്ക് കേരളത്തിൽ ഇപ്പോഴും കുറഞ്ഞു തന്നെ നിൽക്കുന്നത് നമ്മുടെ ജാഗ്രതയുടെ ഫലമാണ് . അതുകൊണ്ട് ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം
തിരുവനന്തപുരം ജില്ലയിൽ 157 ൽ 130 പേർക്കും സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത് . പൂന്തുറ സെന്റ് തോമസ് സ്ക്കൂളിൽ പ്രത്യേക ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡെങ്കി പണി പടരുന്നതും ഇവിടെ ആശങ്ക ഉണ്ടാക്കുന്നുണ്ട്
https://www.facebook.com/Malayalivartha

























