"ജീവന്റെ വിലയുള്ള ജാഗ്രത; ആരില്‍ നിന്നും രോഗം പകരാം' ജാഗ്രത വേണം ; മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . "ആരില്‍ നിന്നും രോഗം പകരാം' എന്ന ജാഗ്രത എപ്പോഴും വേണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് . ജനങ്ങളില്‍ ജാഗ്രത എപ്പോഴും ഉണ്ടാകണം. രോഗികളില്‍ 60 ശതമാനത്തോളം പേര് രോഗലക്ഷണമില്ലാത്തവരാണ്. ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം സൃഷ്ടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം . മൂന്നാംഘട്ട കാമ്ബയിന്റെ മുദ്രാവാക്യം "ജീവന്റെ വിലയുള്ള ജാഗ്രത' എന്നുമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു .
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നു. ഇന്ന് 623പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 432 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. രോഗബാധിതരിൽ 96 പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 76 പേരുമാണ്.
https://www.facebook.com/Malayalivartha

























