കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം; തലസ്ഥാനനഗരിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

തലസ്ഥാനനഗരിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തലസ്ഥാന നഗരിയില്‍ ക്ലസ്റ്റര്‍ വ്യാപനം രൂക്ഷമാണെന്നും, ഇതിനൊപ്പം ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ച ആകെ രോഗികളില്‍ 69% മാനവും സമ്ബര്ക്കത്തിലുടെയാണ്.
തിരുവനന്തപുരത്ത് മാണിക്യവിളാകാം പൂന്തുറ പത്തുന്പള്ളി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ താത്ക്കാലിക ആശു%രതിയി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ കോവിഡ് ഫാസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് ഒരുക്കുക. ഇവിടെ സ്വാബ് കളക്ഷന്‍ സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























