Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എന്തിനായിരുന്നു സ്വപ്ന? ഇല്ലായ്മകള്‍ കണ്ടറിഞ്ഞ് വളര്‍ന്ന ശിവശങ്കര്‍ ഇത്ര ഉയരത്തെത്തിയത് സ്വപ്രയത്‌നം കൊണ്ട്; കേരളത്തെ ഐടിയുടെ ഈറ്റില്ലമാക്കിയ ശിവശങ്കര്‍ എസ്എസ്എല്‍സി റാങ്ക്‌ഹോള്‍ഡര്‍; കോളേജില്‍ അറിയപ്പെടുന്ന നേതാവ് സര്‍ക്കാരിന്റെ പ്രിയപ്പെട്ടവനുമായി; താന്‍ കുഴിച്ച കുഴിയില്‍ ശിവശങ്കര്‍ ചെന്ന് ചാടിയപ്പോള്‍ പ്രിയപ്പെട്ടവരുടെ കണ്ണ് പൊടിയുന്നു

16 JULY 2020 11:17 AM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഗവ. സെക്രട്ടറി എം. ശിവശങ്കരന്‍ വെറുമൊരു ഉദ്യോഗസ്ഥനല്ല. ജീവിതത്തിന്റെ തീച്ചൂളയില്‍ അനുഭവിച്ച് വളര്‍ന്നയാളാണ്. തിരുവനന്തപുരത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ശിവശങ്കര്‍ പഠനത്തില്‍ മിടുക്കനും എസ്എസ്എല്‍സി റാങ്ക്‌ഹോള്‍ഡറുമായിരുന്നു. കോളേജ് പഠനകാലത്ത് അല്‍പം രാഷ്ട്രീയമൊക്കെയായി വിലസി. എഞ്ചിനീയറിംഗ് ബിരുദധാരിയും എംബിഎയും കരസ്ഥമാക്കി. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടറും പിന്നീട് 1995 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് (ഐഎഎസ്) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മികച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ ഈ സര്‍ക്കാരിന്റെ പ്രിയപ്പെട്ടവനായി മാറിയത് വളരെ പെട്ടന്നാണ്. മുഖ്യമന്ത്രിയുടെ പ്രിയങ്കരനായി പേരെടുത്തു. മികച്ച സ്റ്റാര്‍ട്ടപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് പുനര്‍നാമകരണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഭരണകൂടവും നിക്ഷേപകരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെയും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐടി സംരംഭകര്‍ക്കും അനുയോജ്യമായ ലക്ഷ്യസ്ഥാനമായി സംസ്ഥാനത്തെ മാറ്റുകയും ചെയ്തു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഉപഭോക്തൃ കാര്യങ്ങള്‍, സിവില്‍ സപ്ലൈസ്, ലാന്‍ഡ് റവന്യൂ, ടൂറിസം, പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, കായിക, യുവജനകാര്യങ്ങള്‍, മാനവ വിഭവശേഷി വികസനം, സാമൂഹ്യനീതി, ഗോത്രക്ഷേമം, വൈദ്യുതി തുടങ്ങിയ വിവിധ വകുപ്പുകളില്‍ കേരള സര്‍ക്കാര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പ് സര്‍ക്കാര്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നതിനിടെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി നിയമിതനായി. നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രസംഗങ്ങളും നടത്തി.

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ചോദ്യം ചെയ്യാനാവാത്ത അധികാര കേന്ദ്രമായി ശിവശങ്കര്‍ മാറി. ഐ.ടി സെക്രട്ടറിക്കൊപ്പം തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്ന ശിവശങ്കര്‍ എന്ന അതികായന്റെ പതനം കേവലമൊരു സ്ത്രീയില്‍ തട്ടിയാണെന്നറിയുമ്പോള്‍ അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും വലിയ വേദനയാണ്. ലോകം ശിവശങ്കറിന്റെ വീഴ്ച ആഘോഷിക്കുമ്പോഴും അവരുടെ കണ്ണ് നനയുകയാണ്.

സ്പ്രിന്‍ക്ലര്‍ കേസ് ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെ മാറ്റണം എന്ന ആവശ്യം മുഖ്യമന്ത്രിക്ക് വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു. മുന്നണിയിലെ പ്രമുഖ കക്ഷിയായ സി.പി.ഐ വരെ ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റി നിര്‍ത്താത്തത് അദ്ദേഹത്തിന്റെ മേലുള്ള ഉത്തമ വിശ്വസം കൊണ്ടാണ്.

ആ സമയത്താണ് സ്വര്‍ണക്കടത്ത് വിവാദം വരുന്നത്. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് പോലെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിഷയം ഇടുത്തീ പോലെ വന്നു വീഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വര്‍ണക്കടത്ത് വിവാദം ആളിക്കത്തുകയും സ്വപ്നയുടെയും സരിത്തിന്റെയും ബന്ധങ്ങള്‍ ശിവശങ്കറിലേക്ക് നീളുകയും ചെയ്തതോടെ സര്‍ക്കാര്‍ വെട്ടിലായി. ഒടുവില്‍ മനസില്ലാ മനസോടെ ശിവശങ്കര്‍ വഹിച്ചിരുന്ന പദവികളില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ പ്രതാപിയായിരുന്ന ശിവശങ്കര്‍ ഇപ്പോള്‍ വ്യക്തിപരമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇടതുഭരണത്തിന് മികച്ച ഏകോപനം നല്‍കാനും അഴിമതി മുക്തമാക്കാനുമായി മുഖ്യമന്ത്രി നടത്തിയ അന്വേഷണമാണ് ശിവശങ്കറില്‍ അര്‍പ്പിച്ചത്. എന്നാല്‍ അതേ ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ സര്‍ക്കാരിനെ കുടുക്കിലാക്കുന്ന സ്ഥിതിവിശേഷമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയാണ് ശിവശങ്കര്‍. പഴയ സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ട് പോലും അദ്ദേഹം ഫോണെടുക്കുന്നില്ല. ഒന്നു രണ്ട് അടുപ്പമുള്ള ഉദ്യോഗസ്ഥരോട് താന്‍ കുറ്റക്കാരനല്ലെന്നും സത്യം പുറത്തുവരുമെന്നും ശിവശങ്കര്‍ പറയുകയുണ്ടായി.

ശിവശങ്കറിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവരികയും പിന്നാലെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തതോടെ സ്ഥിരമായി വിളിക്കുന്നവര്‍ പോലും അദ്ദേഹത്തെ അകറ്റിത്തുടങ്ങി. ഐ.എ.എസ് അസോസിയേഷനില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമെല്ലാം തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ശിവശങ്കര്‍. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ദയയില്ലാതെ 9 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ഇത് ശിവശങ്കറിന് സൃഷ്ടിച്ച നാണക്കേട് ചില്ലറയല്ല. മറുവശത്ത് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന മുറവിളി കൂടെയുള്ളവരും ഉയര്‍ത്തുകയാണ്. ഒരാപത്തു വന്നാല്‍ ആരും കാണില്ലെന്ന് ഇതോടെ ബോധ്യമാകുകയാണ്. അതേസമയം അഗ്‌നിശുദ്ധി തിരികെ വരുമെന്നാണ് ശിവശങ്കറെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (8 minutes ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (18 minutes ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (30 minutes ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (38 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (47 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (1 hour ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (1 hour ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (1 hour ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (2 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (8 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (8 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (8 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

Malayali Vartha Recommends