ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം വ്യാപകമാക്കി... ശിവശങ്കറിനും അരുണ്‍ ബാലചന്ദ്രനും പിന്നാലെ ഐ ടി വകുപ്പിലെ വമ്പന്‍ സ്രാവുകള്‍ എന്‍ ഐ എ കസറുന്നു...

ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കരനും അതോടൊപ്പം ഐ ടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനും പിന്നാലെ കൂടുതല്‍ പേര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത് .ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ വിവരം ലഭ്യമായേക്കും .സ്വര്‍ണക്കടത്തു കേസില്‍ ഒന്നാം പ്രതിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട് എന്ന സൂചന കൂടി ഇപ്പോള്‍ വെളിവായിരിക്കുകയാണ് .കേസുമായി ബന്ധപ്പെട്ട് അരുണിന്റെ പങ്ക് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി കഴിഞ്ഞു .എന്നാല്‍ അന്വേഷണം ഐ ടി വകുപ്പ് കേന്ദ്രീകരിച്ച് തന്നെ നീങ്ങുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .
കേസില്‍ നേരിട്ടോ അല്ലാതെയോ ഇടപെടല്‍ നടത്തിയിട്ടുള്ളവര്‍ മുഴുവന്‍ കുടുങ്ങുമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന അഴിമതി അദ്ദേഹം അറിഞ്ഞില്ല എന്ന് പറഞ്ഞൊഴിയാന്‍ ഇനി അദ്ദേഹത്തിന് കഴിയില്ല .മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി മുഖം രക്ഷിക്കാനുള്ള പെടാപ്പാടിലാണ് .എന്നാല്‍ എന്‍ ഐ എ മുഖ്യനെ വിടുന്ന ലക്ഷണമില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത് .
എന്‍ ഐ എ സ്വതന്ത്രമായി അന്വേഷിക്കട്ടെ എന്നും തന്റെ ഓഫീസുമായി ബന്ധമുള്ള ആരെങ്കിലും പ്രതിചേര്‍ക്കപെട്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കും എന്ന് വീരവാദം മുഴക്കിയ പിണറായിക്ക്ഉറക്കമില്ലാത്ത നാളുകള്‍ തന്നെയാണ് ഉണ്ടായിരിക്കുന്നത് .സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ കൂടുതല്‍ ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കാം എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു . കേസില്‍ സംസ്ഥാന ഐടി വകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച സൂചന. പ്രതികള്‍ക്കായി ഫ്‌ലാറ്റ് ബുക്ക് ചെയ്ത മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ വകുപ്പില്‍ നിന്നും കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് നീങ്ങുകയാണ്. പ്രതികള്‍ക്കായി ഫ്‌ലാറ്റ് ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെ സര്‍ക്കാരിന്റെ ഹൈപവര്‍ ഡിജിറ്റല്‍ അഡൈ്വസറി കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ് & ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിരുന്നു. അരുണ്‍ ബാലചന്ദ്രന്‍ ശിവശങ്കറിനൊപ്പം വിദേശയാത്രകള്‍ നടത്തിയിരുന്നു. മറ്റ് ചില ഉദ്യോഗസ്ഥരും ശിവശങ്കറിനൊപ്പം വിദേശയാത്രകള്‍ നടത്തിയ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
എം.ശിവശങ്കറിനും അരുണിനും പുറമേ ഐടി വകുപ്പിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും കേസുമായി ബന്ധമുണ്ടന്നതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.ഇത് വെളിപ്പെടുത്താത്തതു രാജ്യസുരക്ഷയെ കരുതിയും തുടര്‍നടപടികള്‍ സുഗമമായി നടത്തുന്നതിന്റെയും ഭാഗമായാണ് .ഫ്‌ലാറ്റ് ബുക്ക് ചെയ്ത് നല്‍കിയത് കൂടാതെ പ്രതികള്‍ക്കായി ഉദ്യോഗസ്ഥര്‍ ചില സഹായങ്ങളും ചെയ്തു നല്‍കിയ വിവരങ്ങളും കണ്ടെത്തി. കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും.
സ്വര്‍ണ്ണക്കടത്തിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ഉന്നതതലബന്ധങ്ങള്‍ പുറത്ത് വന്നതോടെ പിണറായി വിജയന് മേലുള്ള പ്രതിസന്ധികള്‍ വര്‍ധിച്ചു. മുഖ്യമന്ത്രിയുടെ ഒരു ഉപദേഷ്ടാവിന് കേസില്‍ പ്രധാന പങ്കുണ്ടെന്ന് മുന്‍പ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവും ആരോപിച്ചിരുന്നു.ഇതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ കേസ് അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ നടക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്
"https://www.facebook.com/Malayalivartha


























