അമ്മയ്ക്ക് പറ്റിയ കൈയബദ്ധം ; മുപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് പതിച്ച കൈകുഞ്ഞ് ; രക്ഷിക്കനാകാതെ അലറി കരയുന്ന ബന്ധുക്കൾ; പിന്നെ ഒന്നുമോർക്കാതെ ആ പതിനേഴുകാരൻ; പിന്നെ സംഭവിച്ചത്

മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞ്..........രക്ഷിക്കനാകാതെ നിസ്സാഹയരായി അലറി വിളിക്കുന്ന ബന്ധുക്കൾ ......ആ പതിനേഴുകാരൻ പിന്നെ ഒന്നും നോക്കിയില്ല .....നേരെ കിണറ്റിലേക്ക് ഒരൊറ്റ ചാട്ടം........പിന്നെ സംഭവിച്ചത് എല്ലാം ദൈവത്തിന്റെ കരുണ ..... സ്വന്തം ജീവൻ പോലും നോക്കാതെ നടത്തിയ തികച്ചും അതിസാഹസികമായ പ്രവൃത്തി ....... കടയ്ക്കാവൂർ ചാവടിമുക്ക് ആയുർവേദാശുപത്രിക്കു സമീപം കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം. നടന്നത് വീട്ടുമുറ്റത്തെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞിനെ കിണറ്റിൽച്ചാടി പതിനേഴുകാരൻ രക്ഷിക്കുകയായിരുന്നു . ചാവടിമുക്ക്, പുതുശ്ശേരിമഠത്തിൽ ഷാജിയുെടയും ചന്ദ്രികയുടെയും മകൻ ഷൈജുവാണ് സാഹസികമായി പിഞ്ചുകുഞ്ഞിനെ കിണറ്റിൽനിന്നു മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചത്.കടയ്ക്കാവൂർ പഞ്ചായത്ത് 12-ാം വാർഡിൽ ചാവടിമുക്കിനു സമീപം നമ്പ്യാതിവിളയിൽ ബിജുവിെന്റയും രമ്യാകൃഷ്ണന്റെയും മൂന്നുമാസം പ്രായമുള്ള മകൻ കാശിനാഥനാണ് അമ്മയുടെ കൈയിൽനിന്നു വഴുതി വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. അബദ്ധത്തിലായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
കുഞ്ഞിനെ കുളിപ്പിക്കാനായി എണ്ണ തേച്ചശേഷം തിണ്ണയിൽ വച്ചിരുന്ന ചൂടുവെള്ളം എടുക്കാനായി കുനിഞ്ഞപ്പോഴായിരുന്നു അമ്മയുടെ കൈയിൽനിന്നു വഴുതി കുഞ്ഞ് കിണറ്റിൽ വീണത്. ഇതു കണ്ട് അലറിക്കരഞ്ഞുകൊണ്ട് അമ്മ ബോധരഹിതയായി വീഴുകയായിരുന്നു . കരച്ചിൽ കേട്ട് സമീപവാസികളായ സ്ത്രീകൾ ഓടിക്കൂടിയെങ്കിലും നിസ്സഹായരായിരുന്നു. വീട്ടമ്മയുടെ സഹോദരീഭർത്താവ് കിണറ്റിലിറങ്ങാൻ നടത്തിയ ശ്രമവും പരാജയത്തിൽ കലാശിച്ചു. അയൽവാസിയായ ഷൈജു ബഹളം കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് കുഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്ന കാഴ്ച്ചയായിരുന്നു. . മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടിയ ഷൈജു കിണറ്റിൽ മുങ്ങി കുഞ്ഞിനെ വാരിയെടുത്തു. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പുല്ലു വളർന്ന് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. കുഞ്ഞിനെയുംകൊണ്ട് ഷൈജു ഒറ്റയ്ക്കുതന്നെ കിണറിനു മുകളിലെത്തി. അപ്പോഴേക്കും വിവരമറിഞ്ഞ് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.
കുഞ്ഞിനെ പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുന്നതിനിെട സമീപത്തെ ആംബുലൻസ് ഡ്രൈവർ മനു സ്ഥലത്തെത്തി. ബോധരഹിതനായ കുഞ്ഞിന് മനു പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ചെറിയ അനക്കം കിട്ടിയ കുഞ്ഞിനെ മനു ആംബുലൻസിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എസ്.എ.ടി. ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിലും മൂന്നുദിവസം നിരീക്ഷണത്തിലുമായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിച്ചു. കുഞ്ഞിനെ സ്വന്തം ജീവൻ നോക്കാതെ മുങ്ങിയെടുത്ത ഷൈജുവിനെ കടയ്ക്കാവൂർ പോലീസ് ബുധനാഴ്ച ആദരിക്കുയുണ്ടായി . ആറ്റിങ്ങൽ ഡിവൈ.എസ്.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സി.ഐ. ആർ.ശിവകുമാർ, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ. മഹേഷ്, സീനിയർ സി.പി.ഒ. ജുഗുനു, ഡീൻ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























