ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിക്ക് നല്കാന് എത്തിച്ച കേക്കില്‍ പൂച്ചകടിച്ചു; പുറകേ ട്വിസ്റ്റ്!

എടപ്പാള്‍ നടുവട്ടം ശ്രീവത്സം ആശുപത്രിയിലെ ക്വാറന്റീന് കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസിക്ക് നല്‍കാനായി ഒരു സുഹൃത്ത് കേക്കും ബേക്കറി ഉല്പന്നങ്ങളും എത്തിച്ചു.
അവിടെ ചുമതലയിലുണ്ടായിരുന്ന അധ്യാപകരെയാണ് ഏല്പിച്ചത്. അവ അവിടെ വച്ചിരിക്കവേ കേക്കില്‍ പൂച്ച കടിച്ചു. കേക്ക് ഒഴിവാക്കി ബിസ്കറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യുവാവിന് കൈമാറി.
അടുത്ത ദിവസം പുതിയ കേക്ക് വാങ്ങി നല്‍കാമെന്ന് ചുമതലക്കാര്‍ അറിയിച്ചു.
കടിച്ച പൂച്ചയ്ക്ക് തന്നെ കേക്ക് നല്‍കാനായി മുറിച്ചപ്പോള്‍ കണ്ടത് ഒളിപ്പിച്ചു വച്ച പുകയില ഉല്പന്നം.
യുവാവിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ ആശുപത്രിയിലെ ക്വാറന്റീന് കേന്ദ്രത്തിലും സമാന സംഭവം നടന്നു.
ഇവിടെ ക്വാറന്റീനില്‍ കഴിയുന്നയാള്‍ക്ക് നല്‍കാനായി നല്കിയ ബ്രഡില്‍ പുകയില ഉല്പന്നങ്ങള് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























