തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ ആയിരത്തിലേക്ക്, കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍

തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. കൊവിഡ് വ്യാപനം അതിതീവ്രമായി വർധിക്കുന്നതിനാൽ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സർക്കാർ മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും രോഗികളെക്കൊണ്ട് നിറഞ്ഞു. വര്‍ക്കല എസ്ആര്‍ കോളജ് ഉള്‍പ്പെടെ നഗരത്തിന് പുറത്തുള്ള ചികിത്സാകേന്ദ്രങ്ങളിലുും ദിവസേന രോഗികള്‍ എത്തുന്നുണ്ട്. മൂന്നാം ഘട്ട കൊവിഡ് വ്യാപനത്തിലാണ് ജില്ല. സമൂഹ വ്യാപനമാണ് അടുത്ത ഘട്ടം. അങ്ങനെവന്നാൽ നിലവിലുള്ള ആശുപത്രി സംവിധാനങ്ങൾ തികയാതെ വരും
ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 157 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
കൊവിഡ് രോഗവ്യാപനം കൂടുതലുള്ള വാര്‍ഡുകളില്‍ ആദ്യഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍. ആദ്യപടിയയായി പൂന്തുറയിലും ബീമാപള്ളിയിലുമാണ് ചികിത്സാകേന്ദ്രം സജ്ജമായത്.
തലസ്ഥാനത്ത് ദിവസംതോറും 100, 200 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സും കൺവൻഷൻ സെന്ററും ഉൾപ്പെടെയുള്ള മേഖലയിലും പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട് .
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീൻഫീൽഡിൽ ട്രീറ്റ്‌മെന്റ് സെന്റർ തയാറാക്കുന്നത്. 500 മുതൽ 750 പേരെ വരെ ഒരേസമയം ഉൾക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്നാണ് വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസേന രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തുന്നതാണ്
സ്റ്റേഡിയത്തില്‍ ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കായിരിക്കും ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്രം സജ്ജമാകും. കണ്‍വെന്‍ഷന്‍ സെന്ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് സ്‌റ്റേഡിയത്തിന്റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ ആയിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസേന രണ്ട് ഡോക്ടര്‍മാരെത്തി രോഗികളെ പരിശോധിക്കും.
https://www.facebook.com/Malayalivartha


























