പത്തനംതിട്ടയില്‍ കുലശേഖരപതിയും കുമ്പഴയും കോവിഡ് ക്ലസ്റ്ററുകള്‍! ഒരാഴ്ച കൊണ്ട് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 72 പേര്‍ക്ക്... ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

പത്തനംതിട്ടയില്‍ കുലശേഖരപതിയും കുമ്പഴയും കോവിഡ് ക്ലസ്റ്ററുകള്‍. ജില്ലയില്‍ ആദ്യമായാണ് കൊവിഡ് ക്ലസ്റ്റര്‍ ഉണ്ടാകുന്നത്.
ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കുലശേഖരപതിയിലും കുമ്പയിലുമായി 72 പേര്‍ക്കാണ് ഒരാഴ്ച കൊണ്ട് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയാണ് ഇതിലേറെയും സ്ഥിരീകരിച്ചത് . ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുപ്രദേശങ്ങളും കോവിഡ് ക്ലസ്റ്ററുകളായത്.
നഗരസഭക്ക് പുറത്തേക്കും ഉറവിടം അറിയാത്തതും സമ്ബര്ക്കത്തിലൂടെയുള്ളതുമായ രോഗ ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്.
പന്തളത്തും തിരുവല്ലയിലും റാപ്പിഡ് ടെസ്റ്റുകള്‍ നടത്തും. ഇതിന് ശേഷമേ ക്ലസ്റ്റര്‍ രൂപപ്പെടല്‍ കണ്ടെത്താനാകു.
അതേസമയം തിരുവല്ല തിരുമൂലപുരത്തെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ രോഗം ബാധിക്കുന്ന കന്യാസ്ത്രീകളുടെ എണ്ണവും കൂടുകയാണ്. 35 ജീവനക്കാരും അഞ്ച് ജോലിക്കാരുമുള്ള മഠത്തില്‍ ഇതു വരെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























