അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കർ; മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ടും, ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അരുണിന് സർക്കാരിൽ പ്രധാന ചുമതലകൾ നൽകി ; ‘ഡ്രീം കേരള’ പദ്ധതിയിലും ?

കൈസറിനുള്ളത് കൈസറിന് എന്ന് പറയുന്നത് പോലെയാണ് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്റെയും ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെയും ബന്ധത്തിന്റെ കൂടുതൽ ആഴങ്ങൾ പുറത്ത് വരുമ്പോൾ പറയാൻ സാധിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു കൊടുത്തത് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണ് എന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ പുറത്ത് വരികയാണ്. അരുൺ ബാലചന്ദ്രനെ ഉന്നത പദവികളിലെത്താൻ സഹായിച്ചത് ഐടി സെക്രട്ടറി എം.ശിവശങ്കർ ആണ് . അതുകൊണ്ടു തന്നെ ഉപകാര സ്മരണ ചെയ്യാതിരിക്കാൻ പറ്റില്ല എന്ന സ്ത്ഥിതി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ടും, ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിട്ടും അരുണിന് സർക്കാരിൽ പ്രധാന ചുമതലകൾ നൽകുകയുണ്ടായി . പ്രവാസികൾക്കുള്ള ‘ഡ്രീം കേരള’ പദ്ധതിയുടെ എക്സിക്യൂഷൻ കമ്മറ്റിയിലും ഈ മാസം അരുൺ ബാലചന്ദ്രൻ ഇടംപിടിക്കുകയുണ്ടായി.
.പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുമാണ് ഡ്രീ കേരള പദ്ധതി രൂപീകരിച്ചത്. ഡ്രീം കേരള ക്യാംപെയിൻ ഹാക്കത്തോൺ, പദ്ധതി നിർവഹണം എന്നിവയുടെ മേൽനോട്ടവും എക്സിക്യൂഷൻ പ്ലാനും തീരുമാനിക്കേണ്ട എക്സിക്യൂഷൻ കമ്മറ്റിയിലാണ് ഐഎഎസ്, ഐപിഎസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുൺ ബാലചന്ദ്രനും ഇടംപിടിച്ചത്. ഈ മാസം രണ്ടാം തീയതിയാണ് നോർക്ക സെക്രട്ടറി ഇളങ്കോവൻ ഉത്തരവിറക്കിയത്.സ്വർണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജൻസ് വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് ഇയാളെ സർക്കാർ പദവികളിൽനിന്ന് നീക്കിയത്. കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ള വ്യക്തയാണ് . മാത്രമല്ല സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജൻസ് വിഭാഗം അറിയിച്ചത്. അരുൺ കൊച്ചിയിൽ നടത്തിയ വമ്പൻ പാർട്ടികളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്..
https://www.facebook.com/Malayalivartha


























