ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍ നിന്നും പിടിച്ചെടുത്തത് 37 ലക്ഷത്തിന്റെ സ്വർണം... കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ നാല് പേരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
37 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു.
ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്.
വിപണിയില്‍ ഇതിന് ഏതാണ്ട് 37 ലക്ഷം ഇന്ത്യന്‍ രൂപ വില വരും. കഴിഞ്ഞ ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു.
കുഴമ്ബ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍ഗോഡ് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്.
https://www.facebook.com/Malayalivartha


























