യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; സ്വർണം കടത്തിയ ബാഗ് വന്നത് അറ്റാഷെയുടെ പേരിൽ

യു.എ.ഇ േകാൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. രണ്ട് ദിവസം മുമ്പ് അറ്റാഷെ ഡൽഹിയിൽനിന്ന് യു.എ.ഇയിലേക്ക് പോകുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് തിരിച്ചിരുന്നു. സ്വർണം കടത്തിയ ബാഗ് വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. തിരിച്ചുവിളിച്ചതാണോ അതോ സ്വന്തം നിലയിൽ മടങ്ങിയതാണോ എന്ന കാര്യം വ്യക്തമല്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ ഇദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല.
അതെ സമയം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്തുവന്നു. സരിത്ത് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്. തന്റെ പേരില്‍ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിന്റെ ഉള്ളടക്കം. അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരിയുടെ പേരിലാണ് അധികാരപത്രം. കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്കി. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ഒപ്പിട്ടത് താനാണെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. ദുബൈയിലെ കരാമയിൽ ഫൈസലിനൊപ്പം ജോലി ചെയ്തിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























