15,000 കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ബി ജെ പി; ഈ മാസം 22ആം തിയതിവരെ വിവിധ മോർച്ചകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ; ലക്ഷ്യം മുഖ്യ മന്ത്രിയുടെ രാജി

സ്വർണ്ണക്കള്ള കടത്തിന് കൂട്ടു നിന്ന സംസ്ഥാന മുഖ്യ മന്ത്രിക്കും പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ സമരവുമായി ബി ജെ പി രംഗത്ത്. സ്വര്ണക്കള്ള കടത്തിൽ പ്രതിപക്ഷ സമരങ്ങൾ ശക്തമാകുന്നതിനിടെയാണ് ബിജെപി സമരവുമായി രംഗത്ത്. ഇന്നും നാളെയുമായി ബിജെപിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും പ്രധിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയാണ് ബിജെപി . ഈ മാസം 22ആം തിയതിവരെ വിവിധ മോർച്ചകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ നടത്തും. 27ന് സംസ്ഥാനത്തെ ദേശിയ പാതയിൽ 15,000 കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തും.
സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ നിരന്തര സമരം ബിജെപി ആരംഭിച്ചു കഴിഞ്ഞു . എറണാകുളം ജില്ലാ ബിജെപിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രധിഷേധ സമരം MT രമേശ് കൊച്ചിയിൽ ഉത്ഘാടനം ചെയ്തു. ഗവർണ്ണർ ഭരണത്തിലേക്കാണോ സംസ്ഥാനം നീങ്ങുന്നതെന്ന ചോദ്യത്തിന് ആദ്യം മുഖ്യമന്ത്രി രാജി വെക്കട്ടെ. ബാക്കി മന്ത്രിമാർ എല്ലാവരും ഇതിൽ ഉൾപെട്ടിട്ടില്ലല്ലോ.ആ ഒരു ഘട്ടം വരട്ടെ എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. സ്വർണ്ണക്കള്ള കടത്തിന് കൂട്ടു നിന്ന സംസ്ഥാന മുഖ്യ മന്ത്രി രാജി വെക്കണം എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യ മന്ത്രി രാജിവെക്കാൻ വൈകുംതോറും അദേഹത്തിന്റെ പങ്ക് കൂടുതൽ വ്യതമാകുകയാന്നെന്നു രമേശ് കൂട്ടിച്ചേർത്തു. ഏതായാലൂം സമരം കൊടുക്കുമ്പോൾ സർക്കാർ പ്രതിരോധത്തിലാകുകയാണ്.
https://www.facebook.com/Malayalivartha


























