കൂടത്തായി കൂട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്; അതിന് സാധ്യതയില്ലെന്ന് കുടുംബം; ഉദ്യോഗസ്ഥന്റെത് മുന്‍കൂര്‍ ജാമ്യമെടുക്കലെന്ന് ബന്ധുകള്‍

കേരളത്തിലെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാകത്തില്‍ വീണ്ടും ഒരു ഇടവേളക്ക് ശേഷം ചര്‍ച്ചയാകുന്നു. കൂടത്തായി കൂട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ അഭിഭാഷകതലത്തില്‍ ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ ഡി.ജി.പിക്ക് പരാതി നല്കി. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് ബന്ധുക്കളും സാക്ഷികളും രംഗത്ത് എത്തി. കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെങ്കില്‍ അത് ആരെന്ന് വ്യക്തമാക്കാന്‍ റൂറല്‍ എസ്.പി. തയ്യാറാവണമെന്ന് ബന്ധുകള്‍ ആവശ്യപ്പെട്ടു. അഭിഭാഷകതലത്തില്‍ അട്ടിമറി ശ്രമം നടക്കുന്നുവെന്ന വാദം ശരിയല്ല. ഈ കേസുമായി അങ്ങനെ ഒരു അഭിഭാഷകനും കേസ് അട്ടിമറിക്കണം എന്ന താല്പര്യമുണ്ടെന്ന അറിവ് തങ്ങള്‍ക്കില്ലെന്നുമാണ് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ജി തോമസ് പറയുന്നത്.
കേസ് അട്ടിമറിക്കണം എന്ന് താല്പര്യമുള്ളവര് ആദ്യം മുഖ്യസാക്ഷികളായ ഞങ്ങളെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അങ്ങനെയൊരു സംഭവം ഇന്നുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല കേസിന്റെ നിലവിലെ കുറ്റപത്രം വായിച്ച് കേട്ട ജോളി കേസില്‍നിന്ന് എളുപ്പത്തില്‍ ഊരിപ്പോരാമെന്ന ശൂഭാപ്തി വിശ്വാസത്തിലുമാണുളളത്. മകനെ വിളിച്ചതടക്കം താന്‍ പുറത്ത് വരുമെന്ന ആത്മവിശ്വാസം തന്നെയാണ് ജോളി പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് ജോളിയുടെ ഭാഗത്ത് നിന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതിന് പിന്നില്‍ ആരാണെന്ന് എസ്.പിക്ക് വ്യക്തതയുണ്ടെങ്കില്‍ അത് കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് ഞങ്ങളെയെങ്കിലും അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കേസില്‍ പന്ത്രണ്ടോളം പേരെ ഇനിയും ഉള്‍പ്പെടുത്താനുണ്ട്. കുറ്റപത്രത്തില്‍ തങ്ങള്‍ തൃപ്തരുമല്ല. ഇക്കാര്യം ഞങ്ങള്‍ നേരത്തെ അറിയിച്ചതാണ്. പക്ഷെ പരിഗണിക്കാന്‍ തയ്യാറായില്ല. ഇനി സി.ബി.ഐ അന്വേഷണം അടക്കം ആവശ്യപ്പെട്ട് കോടതിയില്‍ പോവാനുള്ള തയ്യാറെടുപ്പിലാണ്. കാരണം അത്രത്തോളം പഴുതുകളുള്ളതാണ് നിലവിലെ കുറ്റപത്രം. ഒരു പക്ഷെ ഇങ്ങനെയൊരു സൂചന എസ്.പിക്ക് ലഭിച്ചത് കൊണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണോ എസ്.പിയുടെ റിപ്പോര്‍ട്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസ് അട്ടിമറിക്കാനായി ചില അഭിഭാഷകര്‍ രഹസ്യയോഗം ചേര്‍ന്നെന്നും തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാജ പ്രചാരണം നടത്തുന്നൂവെന്നും ഇത് വിചാരണയെ വലിയ തോതില്‍ ബാധിക്കുമന്നും ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ 22ന് കെ.ജി. സൈമണ്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തുടര്‍ന്നായിരുന്നു ബന്ധുക്കളുടേയും സാക്ഷികളുടേയും പ്രതികരണം.
https://www.facebook.com/Malayalivartha


























