തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;രണ്ട് പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ... സര്‍ജറി വാര്‍ഡ് അടച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാരെ ക്വാറന്റെയ്നില്‍ പ്രവേശിപ്പിച്ചു.. രണ്ട് പിജി ഡോക്ടര്‍മാര്‍ക്കും മൂന്ന് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. . ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളേജിലെ സര്‍ജറി വാര്‍ഡും അടച്ചു.
തിരുവനന്തപുരത്ത് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























