സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി...കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം കോടതിയുടെ ഭാഗത്തുനിന്നുണ്ടാത്. കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് പ്രത്യേക എന്‍ഐഎ കോടതി ചോദിച്ചു.
കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അത് പരിശോധിക്കാനാണ് ഓഗസ്റ്റ് നാലാം തീയതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ എന്‍.ഐ.എയുടെ വാദം നാലാം തീയതിയാണ് നടക്കുക. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്ന് തന്നെയാണ് എന്‍ഐഎയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചത്.
"
https://www.facebook.com/Malayalivartha