മലയാലപ്പുഴ സ്റ്റേഷനിലെ ഏഴു പോലീസുകാര്‍ക്ക് കൂടി കോവിഡ്... ജില്ലയില്‍ നാല് വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളെയും കണ്ടൈന്‍ മെന്‍റ് സോണില്‍ നിന്നുമൊഴിവാക്കി

ജില്ലയില്‍ ഏഴു പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ സ്റ്റേഷനിലെ സി ഐ ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ നാല് വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളെയും കണ്ടൈന്‍ മെന്‍റ് സോണില്‍ നിന്നുമൊഴിവാക്കി. തിരുവല്ലയില്‍ 3 വാര്‍ഡുകളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ തുടരുക.
അതേസമയം കുമ്ബഴ മേഖലയില്‍ ഉറവിടം വ്യക്തമല്ലാത്തവരും സമ്ബര്‍ക്ക രോഗ ബാധിതരും വര്‍ധിച്ചതിനെ തുടര്‍ന്ന് വൈറസിന്റെ അതിവ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ 20 ദിവസമായി അവശ്യ മേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. പൊതുഗതാഗതം നിര്‍ത്തിവച്ചു. ഇന്നുമുതല്‍ 13,14,21, 25 വാര്‍ഡുകള്‍ മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാര്‍ഡുകള്‍ നിയന്ത്രിത മേഖലയായി തുടരും.
https://www.facebook.com/Malayalivartha