മലപ്പുറത്ത് വീണ്ടും കോവിഡ് മരണം

മലപ്പുറത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് . മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ധീൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇയാൾ മരിച്ചത്.
ഇദ്ദേഹത്തിന് 72 വയസ്സായിരുന്നു. മറ്റു അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് വിവരം. ഇതോടെ മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചവര്‍ രണ്ട് പേരായി. അതേസമയം കോവിഡ് ബാധിച്ച് മലപ്പുറത്ത് മാത്രം ഇതുവരെ മരിച്ചത് 11 പേരാണ്.
https://www.facebook.com/Malayalivartha