പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. കയ്യോടെ പിടികൂടിയ യുവതിയും യുവാവും ഇപ്പോൾ റിമാൻഡിൽ. കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും കാമുകനെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത് . ചൊവ്വന്നൂര്‍ സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (40), കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34) എന്നിവരെയാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
15 നാണ് മല്ലികയെ കാണാതായത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയും ചെയ്തു. കുന്നംകുളം സിഐ കെ.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയതായി അറിഞ്ഞത്. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയെയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിന് കാമുകനെതിരെയും കേസെടുക്കുകയായിരുന്നു. കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha