കുറുപ്പിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിനും വ്യാജൻ ? അഹാനയ്ക്ക് പിന്നെയും അമളി പറ്റി; ഇന്‍സ്റ്റഗ്രാം ലിങ്ക് ഷെയര്‍ ചെയ്ത് അണിയറപ്രവര്‍ത്തകര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ സിനിമയാണ് 'കുറുപ്പ്'. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് 'കുറുപ്പ്'. ചിത്രത്തിന്റെ പ്രൊമൊ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .ഇതിനിടയിൽ തന്നെ നടി അഹാനയുമായി ബന്ധപ്പെട്ടൊരു വിവാദം വീണ്ടും ഉടലെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതാണ് 'കുറുപ്പിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ്, ഈ പേരിലുള്ള വേറൊരു പേജിനും ഞങ്ങളുമായി ബന്ധമില്ല'- ഇന്‍സ്റ്റഗ്രാം ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയുണ്ടായി.
കുറുപ്പ് ഒഫിഷ്യല്‍ എന്നവകാശപ്പെട്ടിരുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത സിനിമയുടെ പ്രൊമോ വീഡിയോയ്ക്ക് നടി അഹാന കൃഷ്ണ കമന്റ് ചെയ്തിരുന്നു.നല്ല വിഡിയോ പക്ഷേ മോശം തമ്ബ്നെയില്‍ - നിങ്ങളെന്നു പഠിക്കും ?' എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ കുറുപ്പിന്റെ ഒഫിഷ്യല്‍ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജില്‍ നിന്ന് 'അതിന് നീയേതാ ?' എന്ന് മറുപടി കമന്റ് വന്നിരുന്നു. പിന്നാലെ നടി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ ഇതാ 'കുറുപ്പിന്റെ' ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നു.
https://www.facebook.com/Malayalivartha