റിപ്പയറിങ്ങിനായി നല്‍കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി; പിന്നീട് ഭീഷണിപ്പെടുത്തലും പീഡനവും; വീട്ടമ്മയുടെ പരാതിയിൽ പ്രതി പിടിയില്‍

സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം സ്വദേശിനിയായ വീട്ടമ്മയായിരുന്നു പീഡനത്തിന് ഇരയായത്. റിപ്പയറിങ്ങിനായി നല്‍കിയ മൊബൈല്‍ ഫോണില്‍ നിന്നും സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് നിരന്തരം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്യുകയായിരുന്നു.
എന്നാൽ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ പത്തനാപുരം കല്ലുംകടവിലുള്ള മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ അരൂര്‍കുറ്റി എന്ന സ്ഥലത്തു ടാങ്കേരില്‍ വീട്ടില്‍ ഇബ്രാഹിം മകന്‍ ഹിലാല്‍ (37) പോലീസ് പിടിയിലായി. പത്തനാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha