കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും പുറത്ത് കടക്കാൻ റെയില്‍വേ ട്രാക്ക്; വിവരം അറിഞ്ഞ പോലീസ് ചെയ്തത്!!!! ഒടുവിൽ ബൈക്കും ഇട്ട് തിരിച്ചോടി ; അതിസാഹസികത കാണിച്ച യുവാക്കളെ തെരെഞ്ഞ് പോലീസ്;

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നു പുറത്തു കടക്കുക എന്ന ലക്ഷ്യത്തോടെ റെയില്‍വേ ട്രാക്കിലൂടെ സാഹസിക യാത്ര നടത്തി യുവാക്കൾ. തൂക്കിയെടുക്കാൻ കാത്ത് പൊലീസ്. . രണ്ട് യുവാക്കള്‍ ബൈക്കില്‍ റെയില്‍വേ ട്രാക്കിലൂടെ യാത്ര ചെയ്യുന്ന വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കള്‍ കടന്നുകളയുകയും ചെയ്തു . ഇവരെ പോലീസ് തെരയുകയാണ്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുക്കുകയും ചെയ്തു . കോവിഡ് പകരുന്ന സാഹചര്യത്തില്‍ റോഡെല്ലാം അടച്ചിരിക്കുകയാണ് . ഇതിനിടെയാണ് പുറത്ത് കറങ്ങാന്‍ രണ്ടുപേര്‍ റെയില്‍വേ ട്രാക്ക് കണ്ടുപിടിച്ചത്. യുവാക്കളുടെ അഭ്യാസ പ്രകടനം റെയില്‍വേ അധികൃതര്‍ക്ക് ആരോ ചോര്‍ത്തി നൽകുകയായിരുന്നു . കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ സാഹസിക യാത്രയ്ക്ക് റെഡ് സിഗ്‌നനല്‍ വീണു. ബൈക്ക് ഉപേക്ഷിച്ച് രണ്ടു പേരും ട്രാക്കിലൂടെ തന്നെ തിരികെ ഓടി പോയി . ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha