ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച് ചികിത്സ നല്‍കുന്ന രീതി നടപ്പാക്കുന്നു? കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ്

ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ പാര്‍പ്പിച്ച് ചികിത്സ നല്‍കുന്ന രീതി കേരളത്തിലും പ്രായോഗികമാക്കാൻ സർക്കാർ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങള്‍ (പ്രോട്ടോക്കോള്‍) തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് . കേന്ദ്രത്തിന്റെ ഈ മാനദണ്ഡങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാനവും കരട് പ്രോട്ടോക്കോള്‍ തയ്യാറാക്കുക. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങള്‍ ഉള്ളവരെയും വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഐ.സി.എം.ആറും നേരത്തെ നിര്‍ദ്ദേശം നൽകിയിരുന്നു . സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി വീട്ടിലെ ചികിത്സയ്ക്ക ശുപാര്‍ശ നല്‍കി. എന്നാൽ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ ഈ കാര്യവും ചിന്തയ്ക്ക് എടുത്തിട്ടുണ്ട്.
നിലവില്‍ സംസ്ഥാനത്തെ 29 സര്‍ക്കാര്‍ ആശുപത്രികളിൽ കൊവിഡ് ചികിത്സ നല്‍കുന്നുണ്ട് . പക്ഷേ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഉള്‍പ്പെടെ കിടത്തി ചികിത്സയ്ക്ക് സ്ഥലമില്ലാത്ത സ്ഥിതി . ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പലയിടത്തും ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട് . സൗകര്യങ്ങള്‍ക്ക് പരിമിതിയുമുണ്ട്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 45 ശതമാനത്തിലും ലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ഇത്തരക്കാര്‍ക്ക് വിദഗ്ദ്ധ ചികിത്സ വേണ്ടെന്നും വീട്ടിലെ ചികിത്സ മതിയെന്നുമുള്ള നിലപാടാണ് വിദഗ്ദ്ധ സമിതിക്കുള്ളത്.
കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ് ;
ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങളുള്ളതോ ആയ കൊവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നടത്താം.
ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മറ്റ് കുടുംബാംഗങ്ങളുമായി സമ്ബര്‍ക്കം വരരുത്.
24 മണിക്കൂറും രോഗിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ഒരാളുടെ സേവനം ലഭ്യമാക്കണം.
രോഗിയും രോഗിയുടെ കാര്യങ്ങള്‍ നോക്കുന്നവരും സുരക്ഷ ഉറപ്പാക്കണം.
വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പാക്കണം, ഏത് സമയത്തും ബന്ധപ്പെടാന്‍ ഫോണ്‍ നമ്ബര്‍ ഉണ്ടാകണം.
രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യമുണ്ടായാല്‍ വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്താന്‍ ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. അടിയന്തര സാഹചര്യത്തിന് ആംബുലന്‍സും വേണം.
10 വയസിന് താഴെയുള്ള കുട്ടികളെയും 65 വയസിന് മുകളിലുള്ളവര്‍ക്കുമായി റിവേഴ്സ് ക്വാറന്റൈന്‍ സംവിധാനം വേണം.
രോഗിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ച് ദിവസവും ജില്ലാ സര്‍വെയലന്‍സ് ഓഫീസറെ അറിയിക്കണം.
ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും നല്ലതാണ്.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.
രോഗം പൂര്‍ണമായി ഭേദമായെന്ന ലാബ് റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമേ വീട്ടിലെ ചികിത്സ അവസാനിപ്പിക്കാവൂ.
https://www.facebook.com/Malayalivartha