തലസ്ഥാനത്ത് 213 പേര്‍ക്ക് കോവിഡ് ; രോഗവ്യാപനം രൂക്ഷമാകുന്നു

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 213 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 121 പേര്‍ രോഗ മുക്തരായി. ജില്ലയിലെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ ജോലി ചെയ്യുന്ന 14 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ എണ്‍പതിലേറെ പേര്‍ക്ക് കിന്‍ഫ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡിന്റെ സമൂഹവ്യാപനം നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. പുലയനാര്‍ കോട്ട, പേരൂര്‍ക്കട ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആനാട് സ്വദേശിയായ 30 വയസുകാരനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടത്തെ കെ.എസ്.ഇബി ആസ്ഥാനമായ വൈദ്യുതി ഭവനിലെ ഒരു ജീവനക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha