വമ്പന്‍ ട്വിസ്റ്റ്... മലയാളികളെ കരയിപ്പിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐ എത്തുന്നു; സ്വര്‍ണക്കള്ളക്കടത്തുകാരാണ് മരണത്തിന് പിന്നിലെന്ന ആരോപണത്തില്‍ സിബിഐ എത്തുമ്പോള്‍ ഞെട്ടുന്നത് സ്വപ്നയും കൂട്ടരും

സരിത്തും സ്വപ്നയും മുഖ്യപ്രതിയായ സ്വര്‍ണ കള്ളക്കടത്തു കേസില്‍ വമ്പന്‍ ട്വിസ്റ്റായി സിബിഐ കൂടി എത്തുകയാണ്. നേരിട്ടല്ല സിബിഐ എത്തുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താനാണ് സിബിഐ എത്തുന്നത്. അതേസമയം അന്നേ ഉയര്‍ന്നു കേട്ട ഒന്നാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍ പെടുന്ന സമയത്ത് സ്വര്‍ണക്കടത്തുകാര്‍ അപടക സ്ഥലത്ത് ചുറ്റിക്കറിങ്ങിയതായി ചിലര്‍ ആരോപണമുന്നയിച്ചു. മാത്രമല്ല കാറിനുള്ളില്‍ സ്വര്‍ണമുണ്ടായിരുന്നെന്നും പലരും പറഞ്ഞു. ബാലഭാസ്‌കാറിന്റെ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നു. ബാങ്ക് അക്കൗണ്ടില്‍ സംശയകരമായ ഇടപാടുകള്‍ ഉണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അന്ന് കേസ് തേഞ്ഞ് മാഞ്ഞ് പോയെങ്കിലും കറങ്ങിത്തിരിഞ്ഞ് സിബിഐ അന്വേഷണത്തിലേക്ക് പോയി. അതായത് സിബിഐ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുമ്പോള്‍ ഇപ്പോള്‍ പ്രതിയായ സ്വപ്നയുടേയും കൂട്ടരുടേയും പുറകേ വരിക തന്നെ ചെയ്യും. ഇതോടെ സ്വപ്നയും കൂട്ടരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്‍ഐഎയ്ക്ക് പുറകേ സിബിഐ കൂടിയെത്തുമ്പോള്‍ എന്‍ഐഎയ്ക്ക് പിടികൂടാന്‍ പരിമിതിയുള്ള ആള്‍ക്കാരെക്കൂടി സിബിഐ പൊക്കും.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബാലഭാസ്‌കറിന്റെ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരു
ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം അപകടം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നില്‍സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേര്‍ന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നാണ് അര്‍ജുന്‍ പൊലീസില്‍ പറഞ്ഞത്.
അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇങ്ങനെ കുഴഞ്ഞ് മറിഞ്ഞ കേസിലാണ് സിബിഐ എത്തുന്നത്. ഇതിനിടെ കള്ളക്കടത്തുകാര്‍ കസ്റ്റംസിന് മുമ്പില്‍ കുടുങ്ങിയത് വഴിത്തിരിവായി. എന്‍ഐഎ ഈ കേസ് ഏറ്റെടുത്തതിന് പിന്നാലെ സിബിഐ ബാലഭാസ്‌കര്‍ വഴി എത്തുകയാണ്. എന്തായാലും സിബിഐ കൂടെയെത്തുമ്പോള്‍ സ്വര്‍ണക്കടത്തുകാര്‍ ആകെ അങ്കലാപ്പിലാണ്.
https://www.facebook.com/Malayalivartha