Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നതിനാല്‍ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

30 JULY 2020 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

വികസനപദ്ധതികള്‍ നമുക്ക് ആവശ്യമാണ്. പക്ഷെ അത് ജനഹിതം മാനിച്ച് തികച്ചും സുതാര്യമായും നിയമാനുസൃതമായും നടപ്പിലാക്കുകയാണ് ശരിയായ രീതി. തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ-അതിവേഗ റെയില്‍പാതയായ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വകാര്യങ്ങളെക്കുറിച്ചും സമഗ്രമായ പുനഃപരിശോധന ആവശ്യമാണെന്ന കാര്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

വികസനപദ്ധതികള്‍ നമുക്ക് ആവശ്യമാണെങ്കിലും ജനഹിതം മാനിച്ച് സുതാര്യമായും നിയമാനുസൃതമായും നടപ്പിലാക്കുകയാണ് ശരിയായ രീതി. എന്നാല്‍ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ അതുമായി ബന്ധപ്പെട്ട പബ്ലിക്ഹിയറിങ്ങോ നടത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ അത് നിരവധി ആളുകളെ പ്രതികൂലമായി ബാധിക്കും. അവര്‍ക്ക് തൃപ്തികരമായ പുനഃരധിവാസം, ന്യായമായ നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠനവും പരിശോധനയും വേണമെന്നും കത്തില്‍ പറയുന്നു.

എത്രമാത്രം യാഥാര്‍ഥ്യബോധമില്ലാതെയാണ് കണ്‍സള്‍ട്ടന്‍സികള്‍ ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതെന്നത് ഒരൊറ്റ ഉദാഹരണംകൊണ്ടുതന്നെ ഏവര്‍ക്കും ബോധ്യപ്പെടും. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടപ്പള്ളിമുതല്‍ രാമനാട്ടുകര വരെയുള്ള 167 കിലോമീറ്റര്‍ ദൂരം ദേശീയപാതാ വികസനത്തിനായി ഫീഡ്ബാക്ക് ഇന്‍ഫ്ര എന്ന കണ്‍സള്‍ട്ടന്‍സി തയാറാക്കിയ പദ്ധതിച്ചെലവ് കേവലം 585.31 കോടി രൂപ മാത്രമാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിനുമാത്രം 1690 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് ഡെപ്യൂട്ടി കലക്ടര്‍ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് എറണാകുളം ജില്ലയ്ക്കു മാത്രമായിട്ടാണെന്നോര്‍ക്കണമെന്ന് കത്തില്‍ പറയുന്നു.

വികസനപദ്ധതികള്‍ പാരിസ്ഥിതിക സൗഹൃദമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി മാറുന്ന സ്ഥിതിയാണ്. 135 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും മൂവായിരം ഏക്കര്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍പോലും ഉണ്ടായിട്ടില്ലെന്നതും അത്ഭുതപ്പെടുത്തുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യസന്ധവും യാഥാര്‍ഥ്യബോധത്തോടുകൂടിയതുമായ ഫീസിബിലിറ്റി സ്റ്റഡികളും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കണം. ഇക്കാര്യത്തില്‍ ഇ.ശ്രീധരന്റെ ഉപദേശങ്ങളും സേവനങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.

ഈ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ പുറംകരാറുകാരെ ഏല്‍പ്പിക്കുന്നത് വിചിത്രമായിരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ മാത്രം മതിയെന്നും മറ്റു നടപടികള്‍ക്കായി പുറംകരാറിലൂടെ നേരത്തെവിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാമെന്ന അഭിപ്രായം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പുറംകരാറിലൂടെ വരുന്നവര്‍ക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റുകളിലും കടന്നുചെല്ലാനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്യാനും അവസരമുണ്ടാക്കുന്നത് ഗുരുതരമായ തെറ്റാണെന്നും അതു തിരുത്തണമെന്നും കത്തിലുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വിശ്വാസ്യതയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ നിയമപ്രകാരമുള്ള പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങളും പരിശോധനകളും നടത്തണം. നിയമാനുസൃതമായ പബ്ലിക് ഹിയറിങ് അതാതു സ്ഥലങ്ങളില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചു നടത്തണം.

ആകാശസര്‍വേയുടെ അടിസ്ഥാനത്തിലുള്ള അലെയ്ന്‍മെന്റും ഡി.പി.ആറും തള്ളിക്കളയണം. അലെയ്ന്‍മെന്റ്, ഡി.പി.ആര്‍ തുടങ്ങിയവ സംബന്ധിച്ച് അതാത് ജില്ലകളില്‍ എം.പി.മാര്‍., എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത്-നഗരസഭാംഗങ്ങള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍ ചര്‍ച്ചനടത്തണം. ഇതിനായി ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിയെ ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കും. അവിടെ ഉരുത്തിരിയുന്ന ഉചിതമായ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്ത് അലെയ്ന്‍മെന്റിലും ഡി.പി.ആറിലും മാറ്റംവരുത്തണം. സാമ്പത്തികത്തകര്‍ച്ച വിലയിരുത്തി എങ്ങനെ ഈ പദ്ധതിക്കുവേണ്ട ധനസമാഹരണം നടത്താനാകുമെന്ന് ഗൗരവത്തോടെ പരിശോധിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ് കത്ത് അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (7 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (7 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (11 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (11 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (11 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (11 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (12 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (12 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (12 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (12 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (12 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (12 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (12 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (19 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (20 hours ago)

Malayali Vartha Recommends