സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് മൂന്നു ദിവസം അവധി...

ബലി പെരുന്നാളും ശനിയാഴ്ചയും അടുത്ത ദിവസങ്ങളിലായതോടെ ഇനി ബാങ്കുകള്‍ പ്രവര്‍ത്തിക്കുക ഞായറാഴ്ച കഴിഞ്ഞു മാത്രം. അതായത് മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് അവധിയാകും. അത്യാവശ്യമായി നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തിയില്ലെങ്കില്‍ വലയും. നാളെയാണ് ബലിപെരുന്നാള്‍. അതുകൊണ്ടുതന്നെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച സ്ഥിരമായി ബാങ്കുകള്‍ പ്രവര്‍ത്തിക്കാറുമില്ല. ഇന്നു കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമേ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.
"
https://www.facebook.com/Malayalivartha