സ്വപ്ന അതുക്കും മേലെ... ടെന്‍ഷന്‍ മാറ്റാനായി സ്വപ്നയുടെ ഫ്‌ളാറ്റില്‍ പോയ ശിവശങ്കര്‍ ഇപ്പോള്‍ പശ്ചാത്താപത്തില്‍; ടെന്‍ഷന്‍ മാറ്റാന്‍ പോയി ഇപ്പോള്‍ ഇരട്ടി ടെന്‍ഷനില്‍ കൊണ്ടത്തിച്ചു; നാടും നാട്ടാരും കുറ്റപ്പെടുത്തുമ്പോഴും തിരിച്ചു വരാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തില്‍ ശിവശങ്കര്‍

ഒരു സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് പലരും കഷ്ടം എന്നാണ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും എം. ശിവശങ്കറിന് മണിമണിയായി ഉത്തരം നല്‍കാന്‍ കഴിയുന്നുണ്ട്. പക്ഷെ സ്വപ്നയെ സംബന്ധിച്ച ചോദ്യം വരുമ്പോഴാണ് ശിവശങ്കര്‍ പതറുന്നത്. ഇത് കാരണമാണ് ശിവശങ്കറിനെ പലപ്രാവശ്യം ചോദ്യം ചെയ്തത്.
ജോലിഭാരത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താന്‍ സ്വപ്‌നയുടെ ഫ്‌ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തതെന്നുമാണ് ശിവശങ്കര്‍ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയത്. പലദിവസങ്ങളിലും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അര്‍ദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്‌ളാറ്റ് എടുത്തതെന്നും ശിവശങ്കര്‍ പറഞ്ഞു. ഫ്‌ളാറ്റില്‍ മിക്കപ്പോഴും സ്വപ്‌നയുടെ ഭര്‍ത്താവും കുട്ടികളും അടുത്ത ബന്ധുക്കളും ഉണ്ടാകും. ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തു നല്‍കാന്‍ സ്വപ്നയെ സഹായിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ മറ്റു സഹായങ്ങള്‍ നല്‍കിയിട്ടില്ല. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ എന്‍.ഐ.എയോട് പറഞ്ഞു.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞതായും സൂചനയുണ്ട്. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായും പറയുന്നു. അതേസമയം മയക്കം കാരണം പിന്നെയെന്തുണ്ടായതെന്ന് ശിവശങ്കറിന് പറയാനുമാകുന്നില്ല.
ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്.
കുടുംബവീട്ടില്‍ നിന്നു മാറി ഫ്‌ളാറ്റില്‍ താമസിക്കാന്‍ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയില്‍ അന്വേഷണ സംഘത്തോടു വിവരിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താല്‍പര്യങ്ങളും പ്രതികള്‍ മുതലെടുത്തതായി ചില സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നല്‍കി. ഇതെല്ലാം ശിവശങ്കറിനെ രക്ഷപ്പെടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
അതേസമയം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യല്‍. ഇതിനായി ഇയാള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. നയതന്ത്ര ബാഗില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയതിനു ശേഷം ജൂലായ് ഒന്നു മുതല്‍ നാലു വരെ പല തവണ ജയഘോഷ് സ്വപ്നയെയും സരിത്തിനെയും ഫോണില്‍ വിളിച്ചിരുന്നു. ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് ഒഴിവാക്കി എന്നറിയാവുന്ന ജയഘോഷ് ബാഗ് പിടിച്ചുവച്ച ശേഷവും ഇവരെ എന്തിന് വിളിച്ചു എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടിസ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെ യു.എ.ഇയിലേക്ക് മടങ്ങിയ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. സ്വപ്‌നയും സന്ദീപ് നായരും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. അറ്റാഷെയോട് ചോദിക്കാനായി ഇരുപതോളം ചോദ്യങ്ങള്‍ കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ കടത്തിനും 1.12 ലക്ഷം രൂപ അറ്റാഷെയ്ക്ക് നല്‍കിയിരുന്നതായി നേരത്തെ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം യു.എ.ഇ കോണ്‍സുലേറ്റിലം സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha