അപകടത്തിനിടെ ശ്വാസകോശത്തിൽ മുള തുളച്ച് കയറി; രക്തസ്രാവം കാരണം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല; പിന്നീട് നടത്തിയ സ്‌കാനിങ്ങിൽ കണ്ടത്ഞെട്ടിക്കുന്ന കാഴ്ച്ച; ഹൃദയത്തിന്റെ പിന്‍ഭാഗത്ത് എത്തിനില്‍ക്കുന്ന മുളക്കഷ്ണം; ഒടുവിൽ യുവാവിനെ രക്ഷിച്ചത് ഇങ്ങനെ

വഴി യാത്രയ്ക്കിടെ മുള ദേഹത്ത് കൂടെ വീണു........രക്തസ്രാവം കാരണം സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മുറിവ് തുന്നിക്കെട്ടി ആശുപത്രിവിട്ടു.......പത്ത് ദിവസത്തിന് ശേഷം നടത്തിയ സ്‌കാനിങ്ങിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ........ഹൃദയത്തിന്റെ പിന്‍ഭാഗത്ത് എത്തിനില്‍ക്കുന്ന മുളക്കഷ്ണം!!!1അപകടത്തിനിടെ ശ്വാസകോശത്തില്‍ തുളച്ചുകയറിയ രണ്ട് മുളക്കഷണങ്ങളുമായി യുവാവ് കഴിച്ചുകൂട്ടിയത് 10 ദിവസം........................ കാളികാവ് അഞ്ചച്ചവിടിയിലെ വീതനശ്ശേരി അപരീഷ് (34) ആണ് ശ്വാസകോശവും കടന്ന് ഹൃദയത്തിനടുത്തുവരെ തുളച്ചുകയറിയ മുളക്കഷണങ്ങളുമായി . ഈ ദിവസങ്ങൾ അത്രയും കഴിച്ച് കൂട്ടിയത്.
കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലില്‍ നടത്തിയ മൂന്നരമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ഏഴു സെന്റീമീറ്ററും മൂന്ന് സെന്റീമീറ്ററുമുള്ള രണ്ട് മുളക്കഷണങ്ങളുമായിരുന്നു പുറത്തെടുത്തത്. ശ്വാസകോശത്തിനുള്ളിലാകെ പഴുപ്പ് വന്നിട്ടും അപരീഷ് അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു . കഴിഞ്ഞ 17-നാണ് ഈ അപകടം സംഭവിച്ചത്. വണ്ടൂരിലെ ബേക്കറി ജീവനക്കാരനായ അപരീഷ് നിലമ്പൂര്‍ എടക്കര റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ റോഡരികിലെ മുളങ്കൂട്ടം കടപുഴകി അപരീഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. നെഞ്ചില്‍ തുളച്ചുകയറിയ മുളക്കമ്പ് അപ്പോള്‍ത്തന്നെ അപരീഷ് വലിച്ചൂരുകയും ചെയ്തു . രക്തം പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ നെഞ്ചില്‍ കൈ അമര്‍ത്തിപ്പിടിച്ചിരുന്നു. റോഡരികില്‍ തളര്‍ന്നിരുന്ന അപരീഷിനെ ആ വഴിക്ക് വന്ന ഓട്ടോക്കാരന്‍ ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . എന്നാൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മറ്റു പ്രശ്‌നങ്ങളില്ല, വീട്ടില്‍ പോവാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു . രക്തസ്രാവം കാരണം സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മുറിവ് തുന്നിക്കെട്ടി ആശുപത്രിവിടുകയും ചെയ്തു .
എന്നാൽ രണ്ടുദിവസത്തിനുശേഷം പനിയും തുമ്മുമ്പോള്‍ രക്തസ്രാവവും ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു . രക്തസ്രാവം കണ്ട് നടത്തിയ സ്‌കാനിങ്ങിലാണ് ഹൃദയത്തിന്റെ പിന്‍ഭാഗത്ത് എത്തിനില്‍ക്കുന്ന മുളക്കഷ്ണം കണ്ടത്. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . സ്‌കാനിങ്ങില്‍ ഒരു മുളക്കഷണമാണ് കണ്ടത്. കാര്‍ഡിയോ തൊറാസിക് സര്‍ജനായ ഡോ. നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് രണ്ടാമത്തേത് കണ്ടെത്തിയതും . ശസ്ത്രക്രിയ കഴിഞ്ഞ് അപരീഷ് പൂര്‍ണ ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു . മരണമുഖത്തു നിന്നും അപരീഷ് രക്ഷപ്പെട്ടത് ദൈവ കൃപ കൊണ്ട് മാത്രമാണ് . പത്തുദിവസത്തോളം മുളക്കഷ്ണങ്ങള്‍ കിടന്നതിനാല്‍ ശ്വാസകോശത്തിന്അ ണുബാധയുണ്ടായിരുന്നു.അതുകൊണ്ട് ജീവന്‍ തന്നെ അപകടത്തിലായിരുന്ന അവസ്ഥ ആയിരുന്നു . മരണത്തെ മുഖാ മുഖം കണ്ട നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. അപരീഷിന്റെ ആത്മവിശ്വാസവും അസാമാന്യ ധൈര്യവും സങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചുവെന്നാണ് . ( കാര്‍ഡിയോ തൊറാസിക് സര്‍ജന്‍) ഡോ.നാസര്‍ യൂസഫ് പറയുന്നത്.
https://www.facebook.com/Malayalivartha