സ്വപ്‌നയ്ക്കൊപ്പം ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ നിർണായകമായ മൊഴി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ മൊഴി നൽകി. സ്വപ്‌ന സുരേഷിനൊപ്പം ബാങ്കിന്റെ ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കി. സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ചേര്‍ന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കില്‍ ലോക്കര്‍ തുറന്നത്. ഈ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും എന്‍.ഐ.എ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിന്റെ ലോക്കറില്‍ നിന്ന് എന്‍.ഐ.എ കണ്ടെത്തിയത്.
സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ നീക്കം. തുടര്‍ച്ചയായി രണ്ട് ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ശിവശങ്കറിന് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നൽകിയില്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കസ്റ്റഡിയിലുള്ള ടി.കെ റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എന്‍.ഐ.എ വ്യക്തമാക്കിയത് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha