'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!

നേഹയുടെ അപ്രതീക്ഷിത വേർപാട് ആറാട്ടുപുഴയ്ക്കും മംഗലം എന്ന തീരഗ്രാമത്തിനും നൊമ്പരമായി. ബുധനാഴ്ച രാത്രി പതിനൊന്നരവരെ കൂട്ടുകാരികളോടൊപ്പം കളിച്ചുംചിരിച്ചു നടന്ന നേഹയെ പുലർച്ചെ നാലോടെയാണ് സ്കൂൾ ഹോസ്റ്റലിലെ ശൗചാലയമുറിയുടെ ഇടനാഴിയിൽ തൂങ്ങിമരിച്ചനിലയിൽ കാണുന്നത്.
രക്ഷാകർത്താക്കൾക്കോ അടുത്ത കൂട്ടുകാരികൾക്കോ മരണകാരണം കണ്ടെത്താനാകുന്നില്ല. മകൾക്ക് സുഖമില്ലെന്നു പറഞ്ഞാണ് സ്കൂളിൽനിന്നു വിളിച്ചത്. ഷിജുവും അനിലയും ചെന്നുകണ്ടത് മകളുടെ മൃതദേഹമായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. രമേശ് ചെന്നിത്തല എംഎൽഎ ഉൾപ്പെടെയുളള പൊതുപ്രവർത്തകരും സഹപാഠികളും അധ്യാപകരുമുൾപ്പെടെ വലിയ ജനാവലി അന്ത്യയാത്രയേകാൻ എത്തി. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജുവിന്റെയും അനിലയുടെയും മകളാണ് നേഹ. ചെന്നിത്തല നവോദയ വിദ്യായത്തിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
സ്കൂളിന്റെ നൊമ്പരമായി നേഹ
മികച്ച കായികതാരവും കലാമത്സരങ്ങളിലെ സക്രിയ സാന്നിധ്യവുമായിരുന്ന പത്താം ക്ലാസുകാരി നേഹയുടെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും. എപ്പോഴും സന്തോഷവതിയായിരുന്ന നേഹയോട് സഹപാഠികൾക്കും അധ്യാപകർക്കും വലിയ കാര്യമായിരുന്നു. പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടിക്ക് മിക്ക വിഷയങ്ങൾക്കും 75 ശതമാനത്തിലേറെ മാർക്ക് ലഭിച്ചിരുന്നു. കണക്കിൽ ഏറെ സമർഥയായിരുന്നു.
മറ്റു കുട്ടികൾ കണക്കിന്റെ സംശയങ്ങൾ തീർക്കാൻ നേഹയെയാണ് സമീപിച്ചിരുന്നത്. എല്ലാദിവസവും രാവിലെ നാലുമണിയോടെ എഴുന്നേൽക്കുന്ന നേഹയാണ് മറ്റു കുട്ടികളെയും വിളിച്ചുണർത്തിയിരുന്നത്. നേഹയുടെ മുറിയിൽ എഴുതിവെച്ചിരുന്ന കുറിപ്പിൽ നാല് കൂട്ടുകാരികൾക്കുള്ള നാലുവരി ഉപദേശം മാത്രമാണുള്ളത്. മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
സ്കൂളിലെ മികച്ച കായികതാരംകൂടിയായ നേഹ നവോദയായുടെ റീജണൽ കായികമേളയിലേക്കുള്ള സ്കൂൾ ബാസ്കറ്റ്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരത്തിനു പോകുന്നതിനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു മരണം. ബുധനാഴ്ച വൈകീട്ട് 6.30 വരെ സ്കൂൾ മൈതാനത്ത് ബാസ്കറ്റ്ബോൾ പരിശീലിച്ചിരുന്ന നേഹ രാത്രി സ്കൂളിൽ നടന്ന നൃത്തമത്സരങ്ങളിൽ പങ്കെടുത്ത സഹപാഠികൾക്ക് മേക്കപ്പ് ചെയ്യുന്നത് ഉൾപ്പെടെയുള്ള സഹായങ്ങളുമായി സജീവമായിരുന്നു. തുടർന്ന് കൂട്ടുകാരുമൊത്ത് ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻകിടന്ന നേഹയെയാണ് പിന്നീട് മരിച്ചനിലയിൽ കാണപ്പെട്ടത്.
നേഹയുടെ ഡയറിയിൽ ചില ഭാഗങ്ങളിൽ മരണത്തെ കുറിച്ചുള്ള കുറിപ്പുകൾ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കുന്നു. കുരിശ് ചിഹ്നം വരച്ച് ഡെത്ത് എന്ന് എഴുതിയതും ഡയറിയിലുണ്ട്. ചിലയിടങ്ങളിൽ എലോൺ എന്നും കുറിച്ചിട്ടുണ്ട്. നേഹ വളരെയധികം ഏകാന്തത അനുഭവിച്ചിരുന്നുവെന്ന് ഈ ഡയറിക്കുറിപ്പുകളിൽനിന്ന് മനസിലാക്കുന്നതായി പൊലീസ് അറിയിച്ചു. നേഹയുടേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അതിലേക്ക് നയിച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുട്ടിക്ക് വിഷാദരോഗമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. നേഹയുടെ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വളരെ ആക്റ്റീവായ പെൺകുട്ടിയായിരുന്നു നേഹയെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബാസ്കറ്റ് ബോൾ സെലക്ഷൻ ക്യാംപിലും നേഹ പങ്കെടുത്തിരുന്നു. അന്നത്തെ കലാപരിപാടികളിലും പങ്കെടുത്തിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു നേഹയെന്നും അധ്യാപകർ കൂട്ടിച്ചേർക്കുന്നു. കൂടുതൽ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്. ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി നേഹയെ ഇന്നലെയാണ് സ്കൂൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാം ക്ലാസ് മുതൽ നേഹ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്നലെ പുലർച്ചെ ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha