കലിപ്പോടെ അറബികള്‍... സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സല്‍ ജനറലിനും പങ്കെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ അറബികളെ വെട്ടിലാക്കുന്നു; രക്ഷപ്പെടാനായി പ്രതികള്‍ നടത്തിയ അവസാന ശ്രമമാണെങ്കിലും വിട്ടുകളയേണ്ടെന്ന് അന്വേഷണ സംഘം; കോണ്‍സുലേറ്റ് ജനറലിനെ ചോദ്യം ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതിയ്ക്കായി എന്‍ഐഎ

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നിര്‍ണായകമായ വഴിത്തിരിവിലേക്ക്. സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി അറബികളെ കുടുക്കാന്‍ പോന്നതാണ്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് പറഞ്ഞാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് അവര്‍ ചിന്തിച്ചിരുന്നു. അറബികളെ ചോദ്യം ചെയ്യുക അസാധ്യമാണ്. മറ്റൊരു രാജ്യത്തിലെ നയതന്ത്ര ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കില്‍ ആ രാജ്യത്തിന്റെ അനുമതി വേണം. അത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കും. അതിനാല്‍ നല്ല ബന്ധമുള്ള യുഎഇയെ പിണക്കാന്‍ ഇന്ത്യ തയ്യാറാവില്ല. അങ്ങനെ തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നാണ് സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ കരുതിയത്. എന്നാല്‍ ഇവരുടെ സ്വപ്നം അസ്ഥാനത്താവുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ എത്ര വമ്പനായാലും പൊക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സലര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിക്കും പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തി. ഓരോ തവണയും കൈക്കൂലിയായി പണം നല്‍കിയിരുന്നു.അറ്റാഷെ റാഷിദ് ഖാമിസിന് പണം നല്‍കിയിരുന്നതായി ഒന്നാം പ്രതി സരിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മൊഴിയെടുക്കാന്‍ കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയതിന് പിന്നാലെ അറ്റാഷെ രാജ്യം വിടുകയും ചെയ്തു.
കൊവിഡ് വ്യാപിക്കുന്നതിന് മുമ്പാണ് ജമാല്‍ സകുടുംബം ദുബായിലേക്ക് പോയത്. തുടര്‍ന്ന് അറ്റാഷെയ്ക്കായിരുന്നു ചുമതല. ബാഗേജ് തടഞ്ഞുവച്ചതിനു പിന്നാലെ, അഞ്ചു ദിവസങ്ങളിലായി പലതവണ സ്വപ്‌നയും അറ്റാഷെയും ഫോണില്‍ സംസാരിച്ചിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഫൈസല്‍ റെമീസിന്റെ ഇടനിലക്കാരനെന്ന് നയതന്ത്രചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റെമീസിനെ എന്‍.ഐ.എയും ചോദ്യം ചെയ്യുകയാണ്. ഫൈസല്‍ ഫരീദ് ദുബായില്‍ തന്റെ ഇടനിലക്കാരനായിരുന്നെന്ന് റെമീസ് വെളിപ്പെടുത്തി.
അതിനിടെ കെ.ടി റമീസുമായി എന്‍.ഐ.എ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗണ്‍ സമയത്തും സ്വര്‍ണം കടത്തിയത് റമീസിന്റെ നിര്‍ദ്ദേശപ്രകാരമെന്നാണ് വിവരം.ശിവശങ്കറിന്റെ ഫ്‌ലാറ്റിന് മുന്നിലെ ഹോട്ടലില്‍ റമീസ് താമസിച്ചിരുന്നതായും കണ്ടെത്തി. ഈ ഹോട്ടലിലും സെക്രട്ടേറിയറ്റിനടുത്തെ ശിവശങ്കറിന്റെ ഫ്‌ലാറ്റിലും സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്‌ലാറ്റിലും തമ്പാനൂരിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം സംശയിക്കുന്ന പ്രതിയാണ് റമീസ്.
അതേ സമയം യു.എ.ഇ കോണ്‍സലാര്‍ ജനറല്‍ ജമാല്‍ ഹുസൈന്റെ മൊഴിയെടുക്കാനുള്ള അനുമതിക്കായി വിദേശ കാര്യ മന്ത്രാലയത്തിന് കത്തുനല്‍കും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി നല്‍കുക തന്നെ ചെയ്യും. കത്ത് ലഭിച്ചാലുടന്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ യുഎഇയെ അറിയിക്കും. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ യുഎഇ അനുമതി നല്‍കുക തന്നെ ചെയ്യും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സമ്മര്‍ദത്തിലാണ് അറബികള്‍. വളരെ സത്യസന്ധതയ്ക്ക് പേരുള്ള തങ്ങളുടെ മേല്‍ കളങ്കമാരോപിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ട്. സത്യസന്ധത തെളിയിക്കേണ്ടത് യുഎഇയുടെ കൂടി ആവശ്യമായിരുന്നു. അതിനാലാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ യുഎഇയില്‍ ആഭ്യന്തര അന്വേഷണം നടത്തുന്നത്. ആരെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇന്ത്യയുടെ നിയമമല്ല യുഎഇയ്ക്ക് ഉള്ളത്. ഒരു ദയയും കാണില്ല. അവര്‍ ചെയ്തിരിക്കുന്നത് രാജ്യദ്രോഹ കുറ്റമാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ് ആ കുറ്റം.
"
https://www.facebook.com/Malayalivartha