സ്വകാര്യ ബസ് സര്‍വ്വീസ് ഇന്നു മുതല്‍ നിര്‍ത്തി വയ്ക്കും.... ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നല്‍കണമെന്നു കാണിച്ച് സ്വകാര്യ ബസ് ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടില്‍ ഗതാഗത വകുപ്പ്

ഇന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി ബസുടമ സംയുക്തസമിതി അറിയിച്ചു. 12 ബസുടമ സംഘടനകളുടെ കൂട്ടായ്മയാണിത്. നിലവിലെ സര്‍വീസുകള്‍ നിര്‍ത്തില്ലെന്നു കൂട്ടായ്മയില്‍ അംഗമായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും സമരത്തിനൊപ്പമില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറവും അറിയിച്ചു. എങ്കിലും പല റൂട്ടുകളിലും സര്‍വീസ് പൂര്‍ണമായി നിലച്ചേക്കും. കേരളത്തിലെ 12,600 സ്വകാര്യ ബസുകളില്‍ മൂവായിരത്തില്‍ താഴെ മാത്രമേ കോവിഡ് വ്യാപിച്ചശേഷം ഓടുന്നുണ്ടായിരുന്നുള്ളൂ.
അനിശ്ചിത കാലത്തേക്കു നിരത്തില്‍ നിന്നും ഒഴിയുന്നതായി കാണിച്ച് 90000-ത്തോളം ബസ് ഉടമകളാണ് സര്‍ക്കാരിനു ജി ഫോം നല്‍കിയിട്ടുള്ളത്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നല്‍കണമെന്നു കാണിച്ച് സ്വകാര്യ ബസ് ഉടമകള്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.
"
https://www.facebook.com/Malayalivartha