എന്തിന് അവിടന്ന് മാറ്റി.... ബാലഭാസ്‌കറെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തന്ത്രപൂര്‍വം മാറ്റി ഒരു സ്വകാര്യാശുപത്രിയിലെത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയോ? ബാലുവിനെ ആദ്യം ചികിത്സിച്ച ഡോക്ടറുടെ വെളിപ്പടുത്തലുകള്‍ നിര്‍ണായകമാകും; അമ്പരപ്പോടെ ബാലുവിനെ സ്‌നേഹിക്കുന്നവര്‍

കാറപകടത്തില്‍ പെട്ട മലയാളത്തിന്റെ പ്രിയപ്പെട്ട ബാലഭാസ്‌കറെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും തന്ത്രപൂര്‍വം മാറ്റി ഒരു സ്വകാര്യാശുപത്രിയിലെത്തിച്ചത് എന്തിനായിരുന്നു? അത് അദ്ദേഹത്തെ കൊല്ലാനുള്ള സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ തീരുമാനം ആയിരുന്നോ ? അതെ. പുതിയ സാഹചര്യത്തില്‍ അങ്ങനെ തന്നെ സംശയിക്കേണ്ടി വരും.
ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ വരെ ഇടപെട്ടിട്ടും എന്തിനാണ് ബാലുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി നഗരത്തിലെ ഒരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോയി? അത് ആരാണ് ചെയ്തത്. മെഡിക്കല്‍ കോളേജിന് സമീപം ഒരു സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രി ഉണ്ടായിരുന്നിട്ടും എന്തിന് കിലോമീറ്ററുകള്‍ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ ചികിത്സിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും എന്തിന് സ്വകാര്യാശുപത്രിയിലേക്ക് മാറ്റി?
ഇതെല്ലാം മലയാളി വാര്‍ത്തക്ക് ഒരു കൊച്ചുവെളുപ്പാന്‍ തോന്നിയ വെളിപാടൊന്നുമല്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബാലുവിനെ ചികിത്സിച്ച ഡോക്ടര്‍ ഇന്നലെ പറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളാണ് പലരെയും ഇത്തരമാരു സംശയത്തിലാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ബാലഭാസ്‌കറിന് ഓര്‍മ്മയുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അന്ന് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ ഹൗസ് സര്‍ജനായിരുന്നു ഡോക്ടര്‍ ഫൈസല്‍. കാഷ്വാലിറ്റിയില്‍ എത്തിക്കുമ്പോള്‍ ബാലുവിന് നല്ല ഓര്‍മ്മയുണ്ടായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതു വരെയും ബാലുവിന്റെ ഓര്‍മ്മക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ബാലുവിനോട് ചോദിച്ചു. എന്തോ ഒരു ശബ്ദം കേട്ടെന്നും താന്‍ ഉണര്‍ന്നപ്പോള്‍ വണ്ടി ഇടിച്ചതായി മനസിലാക്കിയെന്നും ബാലു പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് കൈകള്‍ അനക്കാന്‍ പറ്റുന്നില്ലെന്ന് ബാലു പാഞ്ഞു. പെട്ടെന്ന് ഒരു കരച്ചില്‍ കേട്ട ബാലു അത് ലക്ഷ്മിയാണോ എന്ന് ഡോക്ടറോട് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ ലക്ഷ്മിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തന്റെ അറിവില്‍ അപകടം കഴിഞ്ഞെത്തിയ ബാലുവിന് പറയത്തക്ക കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയുള്ള ബാലു എങ്ങനെയായിരിക്കും മരിച്ചത്?
വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് ബാലു പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി. ബാലു വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇതേ കണ്ടെത്തലാണ് ക്രൈംബ്രാഞ്ചും നടത്തിയത്. എന്നാല്‍ െ്രെഡവര്‍ അര്‍ജൂന്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാലഭാസ്‌കറിന്റെ മരണം സി ബി ഐ അന്വേഷിക്കുമ്പോള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള നിര്‍ണായക തെളിവുകളാണ് ഇത്. പള്ളിപ്പുറത്ത് നിന്നും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടും ബാലുവിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലെത്തിയ ബാലു എങ്ങനെ ബോധരഹിതനായി? അക്കാര്യം വെളിപ്പെടുത്തേണ്ട ചുമതല ബന്ധപ്പെട്ടവര്‍ക്കുണ്ട്.
അപകടത്തില്‍പെട്ട വണ്ടിയില്‍ സ്വര്‍ണം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്. പ്രമാദമായ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ ഒരാള്‍ സംഭവ സമയത്ത് വാഹനത്തിന് സമീപം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയാള്‍ എന്തിനാണ് അവിടെ എത്തിയത്? വണ്ടിയിലുള്ള സ്വര്‍ണ്ണം എടുക്കാന്‍ അവര്‍ മനപൂര്‍വം നടത്തിയ നാടകമായിരുന്നോ അപകടം?
ചില സുഹ്യത്തുക്കള്‍ ഐ.സി യുവില്‍ കയറി ബാലുവിനെ കണ്ട ശേഷമാണ് ബാലു മരിക്കുന്നത്. അവര്‍ ഐ. സി യുവില്‍ എന്താണ് ചെയ്തത്? ബാലുവിന്റെ പ്രിയപ്പെട്ട മകള്‍ മരിച്ച വിവരം അവര്‍ ബാലുവിനെ അറിയിച്ചോ? ഇതെല്ലാം സി ബി ഐ അന്വേഷിക്കും.
സ്വകാര്യാശുപത്രിയിലേക്ക് തന്റെ മകനെ മാറ്റിയത് ദുരൂഹമാണെന്ന് ബാലുവിന്റെ അച്ഛന്‍ ആരോപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനേക്കാള്‍ എന്തു സൗകര്യമാണ് സ്വകാര്യ ആശുപത്രിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.
ഇപ്പോള്‍ ഒരു ന്യൂസ് ചാനലിന്റെ സാരഥിയായ ഒരാളെ അപകടത്തിന് ഒരാഴ്ച മുമ്പ് ബാലു കണ്ടതായി വിവരമുണ്ട്. തനിക്ക് ചില തെറ്റുകള്‍ പറ്റിയതായി ബാലു അദ്ദേഹത്തെ അറിയിച്ചിരുന്നത്രേ. താന്‍ കടന്നു പോകുന്നത് സങ്കടകടലിലൂടെയാണെന്നും ബാലു പറഞ്ഞത്രേ. പ്രസ്തുത കുടിക്കാഴ്ചക്ക് സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധമുണ്ടായിരുന്നോ? അപകട സമയത്ത് ബാലുവിനെ അലട്ടിയിരുന്ന വേദന എന്തായിരുന്നു?
ബാലുവിന്റെ ഭാര്യയുടെ ഗര്‍ഭധാരണത്തിന് വേണ്ടി ചികിത്സ നടത്തിയ ഡോക്ടറുടെ കുടുംബത്തിന് നേരെയാണ് ആദ്യം ആരോപണങ്ങള്‍ ഉയര്‍ന്നത്. ബാലുവിന്റെ മരണ ദിവസം ബാലുവിന്റെ ബന്ധുക്കള്‍ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറുടെ ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് ഡോക്ടറുടെ ഭാര്യ സ്വദേശത്ത് മടങ്ങിയിരുന്നു. പിന്നീട് ഇവര്‍ ലക്ഷ്മിയുടെ വീട്ടില്‍ തിരിച്ചെത്തി. ബാലുവിന്റെ കോടി കണക്കിന് രൂപ പലരിലുമുണെന്നാണ് ആരോപണം. പ്രസ്തുത ആരോപണം ഡോക്ടറിലേക്കും നീങ്ങിയിരുന്നു. എന്നാല്‍ ബാലുവിന്റെ ഭാര്യ ലക്ഷമിയുടെ നിശബ്ദത എല്ലാവര്‍ക്കും തുണയായി. എന്തിനാണ് ലക്ഷ്മി നിശബ്ദയായി തുടരുന്നത്? അവര്‍ ആരെയാണ് പേടിക്കുന്നത്. ബാലു അറിയാതെ ബാലുവിന്റെ വണ്ടിയില്‍ സ്വര്‍ണ്ണം കടത്തിയിരുന്നോ? അതോ മറ്റു പലരെയും പോലെ അവര്‍ ബാലുവിനെയും കാരിയറാക്കി മാറ്റിയോ? ബാലുവിന്റെ പിതാവ് സംശയിക്കുന്നത് ഇത്തരം കാര്യങ്ങളാണ്.
ഡോക്ടറുടെ ബന്ധുവാണ് അപകടസമയത്ത് ബാലുവിന്റെ കാറോടിച്ചിരുന്ന ഡ്രൈവര്‍. സംഭവിച്ചത് അപകടം മാത്രമാണ്. അത് െ്രെഡവറുടെ കൈപ്പിഴ കൊണ്ട് സംഭവിച്ചതാണെന്ന് ആരും പറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ താനല്ല കാറേടിച്ചത് എന്ന് ഡ്രൈവര്‍ പറഞ്ഞത് എന്തിനാണെന്നാണ് സംശയം. ബാലുവിന്റെ മരണവും സ്വര്‍ണ കള്ളക്കടത്തും തമ്മില്‍ എന്തെങ്കിലും ദുരുഹതയുണ്ടോ എന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തുന്നത് ഇതുകൊണ്ടാണ്.
ബാലുവിന് അപകടം സംഭവിച്ചപ്പോള്‍ തന്നെ ഇത്തരം സംശയങ്ങള്‍ ഉയര്‍ന്നു വന്നതാണ്. എന്നാല്‍ അന്നത്തെ ദുഃഖത്തില്‍ അതാന്നും വാര്‍ത്തയല്ലാതായി മാറി. െ്രെഡവറുടെ മൊഴിയിലെ വൈരുദ്ധ്യമാണ് വിവാദങ്ങള്‍ വളര്‍ത്തുന്നത്. ഡ്രൈവര്‍ക്ക് പിന്നില്‍ മറ്റാരെങ്കിലുമാണോ? അതെന്തായാലും സി ബി ഐ വന്നു കഴിഞ്ഞു. അണിയറയിലുള്ളത് ആരായാലും ചെവിക്ക് പിടിച്ച് പുറത്തേക്കിടും.
L
https://www.facebook.com/Malayalivartha