സ്വപ്ന സുരേഷ് നാടകം കളിച്ചു പറ്റിക്കാമെന്നു കരുതിയോ ? സ്വപ്ന പറഞ്ഞത് പച്ചക്കള്ളം ശിവശങ്കറും അകത്താകും എന്‍ ഐ എ കണ്ടുപിടിച്ചു

കള്ളക്കടത്തു നടത്തുന്നതിന് പിന്നില്‍ കേരളത്തിലും പുറത്തും വന്‍ ശൃഖലകള്‍ ഉണ്ടെന്നു മനസ്സിലാക്കിയ എന്‍ ഐ എ അന്വേഷണം മറ്റൊരു തലത്തില്‍ കൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് .ഇത്രയും നാള്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലില്‍ വന്‍ വൈരുദ്ധ്യം കണ്ടുപിടിച്ചതോടെയാണ് പുതിയ നീക്കങ്ങള്‍ നടത്തി അന്വേഷണം രാജ്യാന്തരമായി വ്യാപിക്കുന്നത് .അന്വേഷണത്തില്‍ നിന്നും എം ശിവശങ്കറിനെ ഒഴിവാക്കി എന്ന് ഇതുവരെയും പറഞ്ഞിട്ടില്ല .അതിനാല്‍ തന്നെ ശിവശക്കാരിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും എന്ന് ഉറപ്പായിരിക്കുകയാണ് .അന്വേഷണത്തില്‍ എന്‍ ഐ എ ക്ക് വ്യക്തമായ വൈരുധ്യം ബോധ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് .
യു എ ഇയിലേക്ക് അന്വേഷണം നടത്തേണ്ട ആവശ്യം ഉടലെടുത്തിരിക്കുകയാണ് .ആസൂത്രിതമായി പലര്‍ക്കെതിരെയും മൊഴി നല്‍കി യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനായുള്ള ഗൂഢശ്രമമാണ് നടന്നുവരുന്നത് .അതിനാല്‍ ഇവരുടെ മൊഴികള്‍
വിശ്വസനീയമല്ല .സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിനെതിരെ മൊഴി നല്‍കുന്നത് ആസൂത്രിതമെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിലുള്ള പ്രധാന സംശയം. പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും സരിത്തും മുന്‍പ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു . കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസും ഇതേ രീതിയില്‍ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയതോടെയാണ് അന്വേഷണ സംഘം ഈ നിഗമനത്തിലേക്കു നീങ്ങുന്നത്.പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാന്‍ പ്രതികള്‍ മൊഴി നല്‍കാറുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ആരോപണ വിധേയരായ വ്യക്തികളില്‍ നിന്ന് വിശദമായി മൊഴിയെടുക്കാറാണു പതിവ്.
എന്നാല്‍ ഈ കേസില്‍ യുഎഇയുടെ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെയാണ് ഗുരുതര ആരോപണം. ഇവരെ നേരിട്ടു ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കു കഴിയില്ല. ആരോപണ വിധേയരായ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണയില്‍ അതു പ്രതിഭാഗത്തിനു വന്‍തോതില്‍ ഗുണമാകും. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി യുഎഇ ഭരണകൂടത്തെ സമീപിച്ചാല്‍ അന്വേഷണം നീണ്ടുപോകാനും സാധ്യതയുണ്ട്. യുഎപിഎ കേസില്‍ 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ ജാമ്യം നേടും.അതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത് .കേസില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ പ്രതികള്‍ പല പദ്ധതികളും ഇറക്കിയിട്ടുണ്ട്.
ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസില്‍ സ്വന്തം നയതന്ത്ര പ്രതിനിധികളെ ഇന്ത്യന്‍ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത് യുഎഇ ഒരുവിധത്തിലും അംഗീകരിക്കാനിടയില്ല. അവരെ സമ്മര്‍ദത്തിലാക്കാന്‍ ഇന്ത്യക്കും കഴിയില്ല. ഈ സാഹചര്യം മുന്നില്‍ കണ്ടുള്ള തന്ത്രമാണു പ്രതികള്‍ പയറ്റുന്നതെന്നാണു വിലയിരുത്തല്‍.യുഎഇയുടെ മുദ്രകളും കോണ്‍സുലേറ്റിന്റെ രേഖകളും പ്രതികള്‍ വ്യാജമായി നിര്‍മിച്ചതായുള്ള കസ്റ്റംസിന്റെ കണ്ടെത്തലാണ് പ്രോസിക്യൂഷന്‍ നടപടികളില്‍ എന്‍ഐഎക്കു പിടിവള്ളിയാകുന്ന ഏകഘടകം.അതും അവര്‍ക്ക് എത്രത്തോളം അന്വേഷണം കൊണ്ടുപോകാന്‍ സഹായിക്കും എന്നത് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.
"
https://www.facebook.com/Malayalivartha