കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു! കേസ് ചൊവാഴ്ച സുപ്രീംകോടതി പരിഗണിക്കും... കൂടുതൽ വിവങ്ങൾ ഇങ്ങനെ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കേസില്‍ വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് മാസം കൂടി വിചാരണയ്ക്കായി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജഡ്ജി കോടതിയെ സമീപിച്ചത്.
ലോക്ക്ഡൗണ്‍ പശ്ചാതലത്തില്‍ കൃത്യമായി വിചാരണ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ജഡ്‌ജിയുടെ ആവശ്യം. കേസ് ചൊവാഴ്ച സുപ്രീംകോടതി പരിഗണിക്കും. കൊവിഡിനെ തുടര്‍ന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു.
കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രതികള്‍ നേരിട്ട് ഹാജരായിരുന്നില്ല. പ്രോസിക്യൂഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ മാര്‍ച്ച് 24ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിര്‍ദേശം. വിചാരണ നടപടികള്‍ക്കായി കോടതി സമയപരിധി നീട്ടി നല്‍കാനാണ് സാധ്യത. ഒന്നാം പ്രതി പള്‍സര്‍ സുനി എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.
https://www.facebook.com/Malayalivartha