ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ഇടപെടലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നിന്ന് സംഭവത്തെ കുറിച്ച് വിവരങ്ങള്‍ തേടിയെന്ന് ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂങ്കേ അറിയിച്ചു.
വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന കമ്മീഷനോട് നിര്‍ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha