അഞ്ചു വർഷം മുൻപ് വിവാഹം! എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമ പരിപാടിയിൽ പഴയ കാമുകനെ കണ്ടതോടെ യുവതിയുടെ കൺട്രോൾ പോയി.... മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന 23 കാരി മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത് പഴയ കാമുകനൊപ്പം... ഒടുക്കം പോലീസ് പൊക്കിയത് ഇങ്ങനെ...
മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂൾ പഠനകാലത്ത് അടുപ്പത്തിലായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ 23 കാരിയായ യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. കുറെ കാലങ്ങളായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി പെൺകുഞ്ഞിനെ വീട്ടിൽ ഉപേക്ഷിച്ചിട്ട് പഴയ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
യുവതിയുടെ മാതാവ് പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെയും കാമുകനെയും കണ്ടെത്തുകയായിരുന്നു.
എസ്എസ്എൽസി ബാച്ചിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമ പരിപാടിയിൽ പഴയ കാമുകനെ കാണുകയും വീണ്ടും ഇരുവരും പ്രണയത്തിലാവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കാമുകനൊപ്പം ജീവിക്കുന്നതിനുവേണ്ടി ഭർത്താവുമായി പല കാരണങ്ങൾ പറഞ്ഞ് അകലുകയായിരുന്നു.
അഞ്ചു വർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. ഇതിൽ മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. യുവതിയെ പോലീസ് കോടതിയിൽ ഹാജരാക്കി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. കുഞ്ഞിന് സുരക്ഷ ഉറപ്പാക്കാത്തതിനും ഉപേക്ഷിച്ചതിനും ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha