വൈക്കം ചെമ്ബില്‍ നവജാതു ശിശുവിന്റെ മൃതദേഹം കണ്ടെത്തി! അഞ്ചുദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തതോടെ അന്വേഷണം ആരംഭിച്ച് പോലീസ്

വൈക്കം ചെമ്ബില്‍ നവജാതു ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മൃതദേഹം വൈക്കം ചെമ്ബില്‍ കായലില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ അടക്കമുളള സ്ഥലങ്ങളില്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha

























