അടുക്കളയിൽ പാചകത്തിനിടെ വൻ ശബ്ദത്തോടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; വീടിന്റെ മേൽക്കൂര തകർന്നു...

അടുക്കളയിൽ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീടിന്റെ മേൽക്കൂര തകർന്നു. ചന്തിരൂർ തൈ വീട്ടിൽ ചന്ദ്രന്റെ വീട്ടിലെ അടുക്കളയിലെ ഷീറ്റു മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ വൻ ശബ്ദത്തോടെ കുക്കറിന്റെ മേൽഭാഗം തെറിച്ചു പോകുകയായിരുന്നു. അപകടത്തിൽ ഗ്യാസ് സ്റ്റൗവിനും കേടുപാട് സംഭവിച്ചു. അടുക്കളയിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
https://www.facebook.com/Malayalivartha

























