തൊഴില്‍ നൈപുണ്യ വകുപ്പില്‍ 315 പേരെ സ്ഥിരപ്പെടുത്താന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍; പി.എസ്.സി നോക്കുകുത്തിയാക്കി അനധികൃത നിയമനം നടത്തുന്ന സര്‍ക്കാര്‍; നിയമനം നേടുന്നത് പാര്‍ട്ടിക്കാരും പാര്‍ട്ടി ബന്ധുക്കളും; സ്പീക്ക് അപ്പ് കേരളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ വെളിപ്പെടുത്തല്‍

തൊഴില്‍ നൈപുണ്യ വകുപ്പില്‍ 315 പേരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ബോര്‍ഡിന് കീഴിലാണ് ദിവസ വേതനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള വിവരശേഖരണം വകുപ്പ് തലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. പത്തു വര്‍ഷത്തിലധികം സര്‍വീസുള്ള ദിവസ വേതനക്കാരെയാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്താന്‍ ഒരുങ്ങുന്നത്. സര്‍വീസ് ബ്രക്കുണ്ടെങ്കിലും പത്തു വര്‍ഷം സര്‍വീസുണ്ടെങ്കില്‍ സ്ഥിര നിയമനം ലഭിക്കും. ഇതിലൂടെ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തൊവില്‍ നൈപുണ്യ വകുപ്പില്‍ ദിവസ വേതനക്കാരായി കയറിവര്‍ക്ക് വരെ നിയമനം നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇത്തരത്തില്‍ നിയമനം ലഭിക്കുന്നതില്‍ എല്ലാവരും സി.പി.എം അണികളോ അനുഭാവികളോ ആണ്. ഇതു സംബന്ധിച്ച രേഖകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാര്‍, എം.എല്‍.എ.മാര്‍, യു.ഡി.എഫ്. നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹത്തിനിടെയാണ് രമേശ് ചെന്നിത്തല പുതിയ ആരോപണം ഉന്നയിക്കുന്നത്.
പി.എസ്.സിയെ നോക്കുകുത്തിയാക്കി നിരവധി സ്ഥിര നിയമനങ്ങാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. ലൈബ്രറി കൗണ്‍സിലില്‍ 60 സ്ഥിര നിയമനങ്ങളാണ് ഈ അടുത്ത കാലത്ത് സര്‍ക്കാര്‍ നടത്തിയത്. ഇതില്‍ 45 എല്‍.ഡി ക്ലര്‍ക്ക് പോസ്റ്റും ഉള്‍പ്പെടും. നിലില്‍ എല്‍.ഡി ക്ലാര്‍ക്ക് റാങ്കിലിറ്റുള്ളപ്പോഴാണ് പുതിയ നിയമനമെന്നതും ശ്രദ്ധേയമാണ്. കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡില്‍ 11 ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും 250 ഓളം ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടികളായി. മൂന്ന് വര്‍ഷത്തിനിടെ നിരവധി പേര്‍ വിരമിച്ച കെഎസ്ഇബിയില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ പ്രൊമോഷന്‍ നടത്താതെയും താല്‍ക്കാലികരെ കുത്തി നിറച്ചതും മൂലം യഥാര്‍ത്ഥ അവകാശികള്‍ തഴയപ്പെടുകയാണ്. യുവജന ക്ഷേമ ബോര്‍ഡില്‍ 36 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തികള്‍ അണിയറയില്‍ പുരോഗിക്കുകയാണ്. ഇതിനു പുറമേ പൊതുമേഖല കമ്പനികളില്‍ നിരവധി നിയമനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നത്. ഇവയില്‍ പലതിലും പി.എസ്.സി റാങ്കിലിസ്റ്റുുകള്‍ നിലവിലുള്ളപ്പോഴാണ് ഈ പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നതെന്നതും ശ്രദ്ധേയമാണ്.
ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ പേര് വന്ന് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുമ്പോള്‍ അവര്‍ക്ക് നിയമനം നല്‍കുന്നില്ല. പകരം പിന്‍വാതിലിലൂടെ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കണമെന്നു പറഞ്ഞാല്‍ അന്വേഷണമില്ല. അടിയന്തിരമായി അന്വേഷണത്തന് മുഖ്യമന്ത്രി അനുമതി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























