കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെ മാറ്റി; എന്‍ഫോഴ്‌മെന്റ് അഭിഭാഷകനെ മാറ്റി; സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ എജന്‍സികള്‍ ഉടച്ചു വാര്‍ക്കുകയാണ്; വെട്ടിത്തിരുത്തലുകള്‍ വേഗത്തില്‍

കസ്റ്റംസ് ജോയിന്റെ കമ്മീഷ്ണര്‍ അനീഷ് പി രാജിനെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. എന്നാല്‍ ആ വിവാദങ്ങളൊന്നും സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എജന്‍സികള്‍ മുഖവിലക്കെടുക്കുന്നില്ല. ഇതിന് തെളിവാണ് സ്വര്‍ണക്കടത്ത് കേസില്‍ ഹാജരായിരുന്ന അഭിഭാഷകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മാറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഇതുവരെ ഹാജരായിരുന്ന അഡ്വക്കറ്റ് ഷൈജന്‍ സി.ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ടി.എ.ഉണ്ണികൃഷ്ണനു ചുമതല നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച സെഷന്‍സ് കോടതിയില്‍ ടി.എ. ഉണ്ണികൃഷ്ണന്‍ ഹാജരാകും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനെ ചൊല്ലി എന്‍ഫോഴ്‌സ്‌മെന്റും അഭിഭാഷകനുമായി തര്‍ക്കമുണ്ടായിരുന്നു. തന്നെ മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നതായി ഷൈജന്‍ ആരോപിച്ചു. ഉണ്ണികൃഷ്ണന്‍ ബിജെപി അനുഭാവിയാണെന്നും ഷൈജന്‍ പറഞ്ഞു.
കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്കാണ് സ്ഥലം മാറ്റിയത്. ഈ മാസം പത്തിന് നാഗ്പൂരിലെ ഓഫീസില്‍ ജോയിന്‍ ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ അനീഷ് പി രാജനായിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ശ്രമങ്ങളുണ്ടായെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ അനീഷ് പി രാജനോട് പ്രതികരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും തന്നെ ആരും ബന്ധപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു. സി.പി.എം അനുഭാവിയായിരുന്ന അനീഷ് പി.രാജ് കേസ് അട്ടുമറിക്കാന്‍ ശ്രമിക്കുമെന്ന ആരോപണത്തെ തുടര്‍ന്ന് കേസിന്റെ ആദ്യ ഘടത്തില്‍ തന്നെ ഇയാളെ മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha