സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഡാമുകള്‍ തുറക്കുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ഡാമുകൾ നിറഞ്ഞ് കവിയുകയാണ്. അതുകൊണ്ടു തന്നെ ഡാമുകള്‍ തുറക്കുകയാണ്. അതുകൊണ്ടു തന്നെ കനത്ത ജാഗ്രത പുലർത്തണമെന്ന ശക്തമാകുകയാണ്. ഇടുക്കി ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കുകയാണ് . പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം നല്‍കി. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറും ഉടന്‍ തുറക്കും.
മാത്രമല്ല ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു .മംഗലം ഡാം ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ തുറന്നു. ഇന്നത്തെ കാലവര്‍ഷ തീവ്രത അനുസരിച്ച് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ഡാം തുറക്കുന്നതെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിക്കുകയും ചെയ്‌തു . പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ഡാമുകൾ നിറഞ്ഞ് കവിയുകയാണ്.
https://www.facebook.com/Malayalivartha